നി​ർ​ത്ത​ലാ​ക്കി​യ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണമെന്നാവശ്യപ്പെട്ട് പുനലൂർ കെഎസ്ആർടിസി ഡിപ്പോ ഉപരോധിച്ചു

പു​ന​ലൂ​ർ:​ നി​ർ​ത്ത​ലാ​ക്കി​യ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡിവൈഎ​ഫ്​ഐ യു​ടെ നേ​തൃത്വ​ത്തി​ൽ ന​രി​ക്ക​ൽ നി​വാ​സി​ക​ൾ പു​ന​ലൂ​ർ കെഎ​സ്ആ​ർടി സി ​ഡി​പ്പോ ഉ​പ​രോ​ധി​ച്ചു .ഉ​പ​രോ​ധ സ​മ​രം സിപി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജോ​ർ​ജ് മാ​ത്യു ഉ​ദ​ഘാ​ട​നം ചെ​യ്‌​തു .

നാ​ല്പ​ത് വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി പ​ഴ​ക്കം ഉ​ള്ള ബ​സ് സ​ർ​വീ​സ് ആ​യി​രു​ന്നു ന​രി​ക്ക​ൽ വാ​ഴ​വി​ള ബ​സ് സ​ർ​വീ​സ് . സ​ർ​വീ​സ് കു​റ​ച്ച് നാ​ളാ​യി മു​ട​ക്ക​ത്തി​ലാ​ണ് . പ്ര​ദേ​ശ​ത്തു നി​ന്നും ആ​ളു​ക​ൾ നി​ര​വ​ധി ത​വ​ണ പു​ന​ലൂ​ർ കെഎ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ എ​ത്തി പ്ര​ധി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു .ഈ ​പ്ര​ധി​ഷേ​ധം ഫ​ലം കാ​ണാ​ത്ത​തി​നാ​ലാ​ണ് ഡി​വൈ.​എ​ഫ്.​ഐ ഉ​പ​രോ​ധ സ​മ​ര​ത്തി​ന് ത​യ്യാ​റാ​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മു​ട​ങ്ങി​യ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ​അ​ധി​കാ​രി​ക​ൾ ഉ​റ​പ്പ് ന​ൽ​കി .ഇ​തി​നെ തു​ട​ർ​ന്നു സ​മ​രം അ​വ​സാ​നി​പ്പി​ച്ചു . ഏ​രി​യ സെക്ര​ട്ട​റി ബി​ജു , നേ​താ​ക്ക​ളാ​യ .രാ​ജീ​വ് ന​രി​ക്ക​ൽ ,ബി​ൻ​സി​സ്‌ , പ്ര​വീ​ൺ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts