പാ​ക്കി​സ്ഥാ​നോ​ടും തോ​റ്റു; ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പ് സെ​മി കാ​ണാ​തെ പു​റ​ത്ത്


ലോ​ഡ്സ്: ലോ​ക​ക​പ്പ് സെ​മി കാ​ണാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നോ​ടു 49 റ​ണ്‍​സി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി പ്ര​തീ​ക്ഷ​ക​ൾ കൈ​വി​ട്ട​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 309 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 259 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പാ​ക്കി​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ വ​ര​ച്ച​വ​ര​യി​ൽ ഒ​തു​ക്കി. മ​ത്സ​ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും വി​ജ​യ​സാ​ധ്യ​ത സൃ​ഷ്ടി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. ത​ക​ർ​പ്പ​ൻ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി പാ​ക് ബാ​റ്റിം​ഗി​നെ ന​യി​ച്ച ഹാ​രി​സ് സൊ​ഹ​യ്ലാ​ണു ക​ളി​യി​ലെ താ​രം.

നാ​യ​ക​ൻ ഫ​ഫ് ഡു​പ്ല​സി (63) യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ. ക്വി​ന്‍റ​ൻ ഡി​കോ​ക്ക് (47), വാ​ൻ ഡെ​ർ ഡു​സ​ൻ (36), ഡേ​വി​ഡ് മി​ല്ല​ർ (31) എ​ന്നി​വ​ർ​ക്കു തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല. വാ​ല​റ്റ​ത്ത് ആ​ൻ​ഡി​ൽ പെ​ഹ്ലു​ക്വാ​യോ 32 പ​ന്തി​ൽ​നി​ന്നു 46 റ​ണ്‍​സു​മാ​യി പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ല​ക്ഷ്യം അ​ക​ലെ​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നാ​യി വ​ഹാ​ബ് റി​യാ​സ്, ശ​താ​ബ് ഖാ​ൻ എ​ന്നി​വ​ർ മൂ​ന്നും മു​ഹ​മ്മ​ദ് ആ​മി​ർ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

ആ​റു ക്യാ​ച്ചു​ക​ളാ​ണ് പാ​ക് ഫീ​ൽ​ഡ​ർ​മാ​ർ നി​ല​ത്തി​ട്ട​ത്. അ​തും മു​ത​ലാ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നു​ശേ​ഷം ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​കു​ന്ന ര​ണ്ടാം ടീ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക. ജ​യ​ത്തോ​ടെ അ​ഞ്ചു പോ​യി​ന്‍റു​മാ​യി പാ​ക്കി​സ്ഥാ​ൻ സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്തി.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 308 റ​ണ്‍​സ് നേ​ടി. ബാ​ബ​ർ അ​സം (69), ഹാ​രി​സ് സൊ​ഹ​യ്ൽ (59 പ​ന്തി​ൽ 89) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് പാ​ക്കി​സ്ഥാ​നെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്.

ഇ​മാം ഉ​ൾ ഹ​ഖ്-​ഫ​ഖ​ർ സ​മാ​ൻ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പാ​ക്കി​സ്ഥാ​നു മി​ക​ച്ച തു​ട​ക്ക​മാ​ണു സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ആ​ദ്യ വി​ക്ക​റ്റി​ൽ 81 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 44 റ​ണ്‍​സ് വീ​തം നേ​ടി ഇ​രു​വ​രും ഇ​മ്രാ​ൻ താ​ഹി​റി​ന് ഇ​ര​ക​ളാ​യി. ഇ​തി​നു​ശേ​ഷ​മാ​ണ് ബാ​ബ​ർ അ​സം പാ​ക് ഇ​ന്നിം​ഗ്സ് ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​ത്. 80 പ​ന്ത് നേ​രി​ട്ട അ​സം ഏ​ഴു ബൗ​ണ്ട​റി​ക​ൾ പാ​യി​ച്ചു.

സൊ​ഹ​യ്ലി​ന്‍റെ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടാ​ണ് പാ​ക്കി​സ്ഥാ​നെ മു​ന്നൂ​റ് ക​ട​ത്തു​ന്ന​ത്. 38 പ​ന്തി​ൽ​നി​ന്ന് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച സൊ​ഹ​യ്ൽ, പാ​ക് ഇ​ന്നിം​ഗ്സി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ൽ പു​റ​ത്താ​യി. ഒ​ന്പ​തു ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റും സൊ​ഹ​യ്ൽ പാ​യി​ച്ചു. മു​ഹ​മ്മ​ദ് ഹ​ഫീ​സ് (20), ഇ​മാ​സ് വ​സിം (23), വ​ഹാ​ബ് റി​യാ​സ് (4) എ​ന്നി​വ​ർ​ക്കു കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ലും​ഗി എ​ൻ​ഗി​ഡി 64 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ഇ​മ്രാ​ൻ താ​ഹി​ർ ര​ണ്ടും പെ​ഹ്ലു​ക്വാ​യോ, എ​യ്ഡ​ൻ മാ​ർ​ക്രം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

Related posts