പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ 11.5 കി​ലോ ക​ഞ്ചാ​വ്; ആ​റു ല​ക്ഷം രൂ​പ വിലവരുമെന്ന് എക്സൈസ്


പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ 11.5 കി​ലോഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും എ​ക്സൈ​സ് റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ലാ​റ്റ്ഫോം ന​മ്പ​ർ മൂ​ന്നി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കിട​യി​ൽ മ​റ​ച്ചു​വ​ച്ച നി​ല​യി​ൽ ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി 11.5 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ആ​റു ല​ക്ഷം രൂ​പ വി​ല​യു​ള്ള ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വ​രു​ന്ന വ​ണ്ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ർ​പി​എ​ഫ് എ​ക്സൈ​സ് സം​ഘം സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു ക​ണ്ട് ഭ​യ​ന്ന് ആ​രോ ഉ​പേ​ക്ഷി​ച്ചു പോ​യ​താ​വാം ക​ഞ്ചാ​വ് എ​ന്ന് സം​ശ​യി​ക്കു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment