Set us Home Page

പാലത്തായി പീഡനം:  പോലീസ് ‘കള്ളം’ പൊളിഞ്ഞേക്കും;പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽതീ​യ​തി എ​ഴു​തി ചേ​ർ​ത്ത​ത് ആ​ര് ? ബാലാവകാശ കമ്മീഷൻ അന്വേഷണം തുടങ്ങി


ത​ല​ശേ​രി: പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ൽ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ ത​ല​ശേ​രി ജി​ല്ലാ കോ​ട​തി കോം​പ്ല​ക്സി​ലെ ബൈ ​സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച സി​ഐ ശ്രീ​ജി​ത്തി​ൽ നി​ന്നും ക​മ്മീ​ഷ​ൻ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ള്ള പെ​ൺ​കു​ട്ടി​യേ​യും അ​മ്മ​യേ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ന​ട​ത്തി​യ​ത്. ചൈ​ൽ​ഡ് ലൈ​നി​നും ആ​ദ്യം പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​ക​ളി​ലു​മി​ല്ലാ​ത്ത തീ​യ​തി​ക​ൾ പി​ന്നീ​ട് എ​ങ്ങ​നെ ക​ട​ന്നു വ​ന്നു​വെ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​ത്ത​രം കേ​സു​ക​ളി​ൽ തീ​യ​തി ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നി​രി​ക്കെ തീ​യ​തി​യു​ടെ പേ​രി​ൽ കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പോലീസ് അന്വേഷണത്തിലെ കള്ളങ്ങൾ
പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്ന​തും കേ​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ​ല കാ​ര്യ​ങ്ങ​ളും പ​ച്ച​ക്ക​ള്ള​ങ്ങ​ളാ​ണെ​ന്ന് ഇ​ന്ന​ല​ത്തെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ക​മ്മീ​ഷ​ന് ബോ​ധ്യ​പ്പെ​ട്ട​താ​യി അ​റി​യു​ന്നു.

പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​ക്ക് ര​ക്ത സ്രാ​വ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ മ​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടാ​ണ് പോ​ലീ​സ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ക​മ്മീ​ഷ​നി​ലെ വ​നി​താ അം​ഗ​ത്തോ​ട് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ ഞ​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ല. മാ​ഷ് സ്ഥ​ല​ത്തി​ല്ലാ​ത്ത തീ​യ​തി​ക​ൾ മ​ന​പൂ​ർ​വം ക​ട​ന്നു വ​ന്നി​ട്ടു​ള്ള​താ​ണ്. കേ​സെ​ടു​ത്ത ശേ​ഷം പെ​ൺ​കു​ട്ടി പോ​ലീ​സി​നൊ​പ്പം ത​ന്നെ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. തീ​യ​തി​ക​ൾ വ​ന്ന​ത് അ​പ്പോ​ഴാ​ണ്.

ന​ന്നാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​യാ​ണ്. മൊ​ഴി​ക​ൾ മാ​റ്റി​പ്പ​റ​യു​ന്നു​വെ​ന്ന​തും പോ​ലീ​സ് സൃ​ഷ്ടി​യാ​ണെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​മ്മീ​ഷ​നോ​ട് പ​റ​ഞ്ഞു.


ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ.​വി.​മ​നോ​ജ് കു​മാ​റും ക​മ്മീ​ഷ​ൻ അം​ഗം ശ്യാ​മ​ളാ ദേ​വി​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ർ സ​മ​യം വീ​ട്ടി​ൽ ചി​ല​വ​ഴി​ച്ച് വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

കേ​സ​ന്വ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും എ​ല്ലാ​വ​രും കു​ടും​ബ​ത്തെ അ​വി​ശ്വ​സി​ക്കു​ക​യാ​ണെ​ന്നും അ​മ്മ​യും മ​ക​ളും ബോ​ധി​പ്പി​ച്ച​താ​യി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ക്രൈം​ബ്രാ​ഞ്ച് സി.​ഐ. ടി. ​മ​ധു​സൂ​ദ​ന​നി​ൽ നി​ന്നും ക​മ്മീ​ഷ​ൻ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.​കു​ട്ടി​യു​ടെ കു​ടു​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുക്കും
പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ത​ന്നെ ക​മ്മീ​ഷ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മ​റ്റ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​മ്മീ​ഷ​ൻ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ ശു​ചി മു​റി​യി​ൽ വെ​ച്ച് അ​ധ്യാ​പ​ക​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നാ​യ ക​ട​വ​ത്തൂ​ർ കു​റു​ങ്ങാ​ട്ടെ കു​നി​യി​ൽ പ​ത്മ​രാ​ജ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചി​രു​ന്നു.

പ്ര​തി ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണു​ള്ള​ത്. പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് ഐ​ജി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​വും വി​വാ​ദ​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS