‘കെ. സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ് പറയാതെ പറയുന്നത് ’ സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന പോ​ലീ​സിന്‍റെ ചിത്രം ചർച്ചയാകുമ്പോൾ…


കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്കട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ക്കു​ന്ന​തി​നി​ടെ സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി.

പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ അ​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സി​ന്‍റെ രാ​ഷ്ട്രീ​യം ചി​ക​യു​ക​യാ​ണ് നേ​താ​ക്ക​ള്‍. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്.

പോ​ലീ​സി​നെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കാ​ന്‍ പ​രോ​ക്ഷ​മാ​യി ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം ഇ​ന്ന​ലെ സ്വ​ന്തം ഫേ​സ് ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​ര്‍ ഇ​തി​ന​കം രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​വ​ര്‍​ത്ത​ക​നെ ച​വി​ട്ടു​ന്ന ചി​ത്ര​മു​ള്‍​പ്പെ​ടെ​യാ​ണ് പോ​സ്റ്റ്. “ഇ​ത് ഡി.​വൈ​എ​സ്പി. സ​ദാ​ന​ന്ദ​ൻ. ക​ണ്ണൂ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ ച​വി​ട്ടു​ന്ന ചി​ത്ര​മാ​ണി​ത്.

എ​ന്നും സി​പി​എ​മ്മി​ന്‍റെ അ​ടി​മ​യും ബി​ജെ​പി​യോ​ട് ക​ടു​ത്ത വി​രോ​ധ​വും വെ​ച്ചു​പു​ല​ർ​ത്തു​ന്ന പോ​ലീ​സി​ലെ സി​പി​എം നേ​താ​വ്. ഫ​സ​ൽ വ​ധ​ക്കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ നേ​ര​ത്തെ ന​ട​ത്തി​യ കു​ത്സി​ത​നീ​ക്കം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​ത്ത​രം പൊ​ലീ​സു​കാ​രു​ടെ ബ​ല​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ സി​പി​എം എ​ല്ലാ നെ​റി​കേ​ടു​ക​ളും ന​ട​ത്തു​ന്ന​ത്. ഇ​ന്ന് ഇ​തേ പൊ​ലീ​സു​കാ​രു​ടെ ക​ൺ​മു​ന്നി​ലാ​ണ് സ​മ​ര​ക്കാ​രെ ഡി​ഫി ഗുണ്ട​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച​ത്.

ഇ​ത്ത​രം ന​രാ​ധ​മ​ൻ​മാ​രു​ടെ എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളും അ​തി​ജീ​വി​ച്ചാ​ണ് ഞ​ങ്ങ​ളു​ടെ ഓ​രോ പ്ര​വ​ർ​ത്ത​ക​നും പൊ​രു​തു​ന്ന​ത്. ആ​യി​രം സ​ദാ​ന​ന്ദ​ൻ​മാ​ർ വി​ചാ​രി​ച്ചാ​ലും ഞ​ങ്ങ​ൾ പോ​രാ​ട്ടം തു​ട​രു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന​താ​ണ് ഞ​ങ്ങ​ളെ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​ത്… പോ​സ്റ്റി​ല്‍ പ​റ​യു​ന്നു”.

Related posts

Leave a Comment