പല്ലി ടെലിവിഷൻ കേടാക്കി; ഉടമയ്ക്ക് കമ്പനിവക 12,313 രൂ​പ നഷ്ടപരിഹാരം; വാ​റ​ണ്ടി ഉ​ള്ള സ​മ​യ​ത്ത് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യെ​ന്ന  പരാതിയിലാണ് നടപടി

പ​ത്ത​നം​തി​ട്ട: പ​ല്ലി ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ടി​വി കേ​ടാ​യ വ​ക​യി​ൽ ഉ​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം. എ​ൽ​ജി ഇ​ല​ക്ട്രോ​ണി​ക്സ് ക​ന്പ​നി​യു​ടെ ടി​വി​ക്കു​ണ്ടാ​യ ത​ക​രാ​റി​നു 12,313 രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം. റാ​ന്നി കാ​ച്ചാ​ണ​ത്ത് ജോ​ർ​ജ് ഏ​ബ്ര​ഹാം 2015 ജൂ​ലൈ​യി​ൽ റാ​ന്നി​യി​ലെ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ ടി​വി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കേ​ടു​വ​രി​ക​യാ​യി​രു​ന്നു.

ടെ​ക്നീ​ഷ്യ​ൻ പ​രി​ശോ​ധി​ച്ച് പ​ല്ലി ക​യ​റി​യ​താ​ണെ​ന്നു പ​റ​ഞ്ഞ് പ​വ​ർ യൂ​ണി​റ്റ് മാ​റ്റി​വ​യ്ക്കു​ക​യും 2813 രൂ​പ സ​ർ​വീ​സ് ചാ​ർ​ജ് ആ​യി കൈ​പ്പ​റ്റു​ക​യും ചെ​യ്തു. വാ​റ​ണ്ടി ഉ​ള്ള സ​മ​യ​ത്ത് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യെ​ന്നു കാ​ണി​ച്ചാ​ണ് ജോ​ർ​ജ് ഏ​ബ്ര​ഹാം ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്. 7,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2500 രൂ​പ ചെ​ല​വും ചെ​ല​വാ​യ സ​ർ​വീ​സ് തു​ക​യും സ​ഹി​തം 12,313 രൂ​പ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ക ക​ന്പ​നി ചെ​ക്ക് ആ​യി ഉ​പ​ഭോ​ക്താ​വി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

Related posts