പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു; നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി

ക​രു​നാ​ഗ​പ്പ​ള്ളി : പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ തൊ​ടി​യൂ​ർ പാ​ല​ത്തി​നു സ​മീ​പ​വും ചു​രു​ളി മേ​ഖ​ല​യി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​പ​ള്ളി​ക്ക​ലാ​റി​ലൂ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും കൂ​ടു​ത​ൽ ജ​ലം ഒ​ഴു​കി എ​ത്തി​യ​തോ​ടെ​യാ​ണ് സ​മീ​പ പ്ര​ദേ​ശ​ങ്ങി​ലു​ള്ള കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. പ​ള്ളി​ക്ക ലാ​റി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ൻ​പ​തി​ല​ധി​കം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​

ത​ഹ​സി​ൽ​ദാ​ർ എ​ൻ സാ​ജി​ദ ബി​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.​ഇ​ന്ന​ലെ രാ​ത്രി​യി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. തൊ​ടി​യൂ​ർ വേ​ങ്ങ​റ എ​ൽ പി​എ​സ് ,അ​മൃ​ത എ​ൽ പി ​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ണി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​തു​ട​ങ്ങി​യ​ത്.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ പാ​വു​മ്പ ചു​രു​ളി ഭാ​ഗ​ത്തെ പ​ള്ളി​ക്ക​ലാ​റ് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി വെ​ള്ളം ക​യ​റി​യ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വെ​ള്ള​ത്തി​ലൂ​ടെ സേ​നാം​ഗ​ങ്ങ​ൾ ലൈ​ഫ് ജാ​ക്ക​റ്റ്, ലൈ​ഫ് ബോ​യ് സ്ട്ര​ക്ച​ർ എ​ന്നി​വ​യു​ടെ​സ​ഹാ​യ​ത്താ​ൽ ആ​ളു​ക​ളെ ചു​മ​ന്ന് ക​ര​ക്കെ​ത്തി​ച്ചു .രാ​ത്രി​യോ​ടെ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​വു​ന്പ അ​മൃ​ത എ​ൽ പി ​സ്കൂ​ളി​ലെ ക്യാ​മ്പി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts