പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ​മൂ​കാം​ബി ക്ഷേ​ത്ര​ത്തി​ലെ  നവരാത്രി ആഘോഷം 10 മുതൽ;ആദ്യാക്ഷരം കുറിക്കാൻ പതിനായിരക്കണക്കിനു കുരുന്നുകൾ

കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ​മൂ​കാം​ബി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വം 10 മു​ത​ൽ 19 വ​രെ ന​ട​ക്കും. പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ 19ന് ​അ​വ​സാ​നി​ക്കു​മെ​ങ്കി​ലും ക​ലോ​പാ​സ​ക​രു​ടെ വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്നു 8, 9 തീ​യ​തി​ക​ളി​ൽ കൂ​ടി ചേ​ർ​ത്തു 12 ദി​വ​സം ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കും.

എ​ട്ടി​നു രാ​വി​ലെ എ​ട്ടി​നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ന​വ​രാ​ത്രി ക​ലോ​പാ​സ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു​ള്ള ര​ണ്ടു ദി​വ​സം പൂ​ർ​ണ​മാ​യും ക​ലോ​പാ​സ​നാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. പ​ത്തി​നു രാ​ത്രി ഏ​ഴി​നു ദേ​ശീ​യ സം​ഗീ​ത​നൃ​ത്തോ​ത്സ​വം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ച്ഛ​പി പു​ര​സ്കാ​ര വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. 14ന് ​ഉ​ച്ച​യ്ക്കു 12നു ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ് സാ​ര​സ്വ​തം സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും.

16നു ​വൈ​കു​ന്നേ​രം വി​ശി​ഷ്ട ഗ്ര​ന്ഥ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര​യും ഗ്ര​ന്ഥ എ​ഴു​ന്ന​ള്ള​ത്തും ന​ട​ക്കും. തു​ട​ർ​ന്ന് 6.45നു ​പൂ​ജ​വ​യ്പ്. 18നു ​മ​ഹാ​ന​വ​മി ദ​ർ​ശ​നം. 19നു ​പു​ല​ർ​ച്ചെ നാ​ലി​നു പൂ​ജ​യെ​ടു​പ്പോ​ടെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​യ്ക്കു​മെ​ന്നു ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts