ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വ​ന്‍റ് പ​രീ​ക്ഷ;  ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ലി​സ്റ്റ്  പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ പി​എ​സ്‌​സി;ആക്ഷേപം ഉന്നയിച്ച് ഉദ്യോഗാർഥികൾ

കോ​ഴി​ക്കോ​ട്: ക​മ്പ​നി,ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വ​ന്‍റ് പ​രീ​ക്ഷ​യു​ടെ ലി​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. 2017 -മെ​യ് അ​വ​സാ​ന​വാ​ര​മാ​ണ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. 2017 ഒ​ക്ടോ​ബ​റി​ല്‍ ര​ണ്ട് ഘ​ട്ട​മാ​യി പ​രീ​ക്ഷ ന​ട​ത്തി ( കാ​റ്റ​ഗ​റി-​ന​മ്പ​ര്‍ 113/2017). എ​ന്നാ​ല്‍ എ​ഴു​ത്തു പ​രീ​ക്ഷ ക​ഴി​ഞ്ഞു ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും മു​ന്‍ റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ഒ​ന്ന​ര വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ട് പോ​ലും ഷോ​ര്‍​ട് ലി​സ്റ്റ് പ്ര​സി​ദ്ധി​ക​രി​ക്കാ​ന്‍ പി​എ​സ്‌​സി ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​തി​നെ​തി​രെ ചെ​യ​ര്‍​മാ​ന്‍ അ​ട​ക്കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​ല നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും കൊ​ടു​ത്തി​ട്ടും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നു ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. വി​വി​ധ ക​മ്പ​നി, ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ നാ​നൂ​റി​ല്‍ പ​രം ഒ​ഴി​വു​ക​ള്‍ ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

റാ​ങ്ക്‌​ലി​സ്റ്റ് നി​ല​വി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ണ് ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​ത് എ​ന്നാ​ണു വി​വ​ര​വ​കാ​ശം വ​ഴി വി​വി​ധ ക​മ്പ​നി ബോ​ര്‍​ഡ് കോ​ര്‍​പ​റേ​ഷ​നി​ല്‍നി​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് കി​ട്ടി​യ മ​റു​പ​ടി. ഇ​തി​നു മു​ന്പുള്ള ലി​സ്റ്റി​ല്‍ നി​ന്നും 2,589 പേ​രെ അ​ഡൈ്വ​സ് ചെ​യ്തി​രു​ന്നു.

Related posts