കുടുക്കി, തി​മിർ​ത്തു, കലക്കി..! മേളപ്പെരുക്കം കൊണ്ട് ഗുരുദക്ഷിണ നൽകി ശി​ഷ്യൻമാരുടെ പഞ്ചാരിമേളം 

ചെ​റാ​യി: ഗു​രു​സ്ഥാ​നീ​യ​രാ​യ ചെ​ണ്ട​മേ​ള വി​ദ്വാ​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​നു മു​ന്നോ​ടി​യാ​യി ശി​ഷ്യ​ൻ​മാ​ർ ആ​ദ​ര​വെ​ന്നോ​ണം ന​ട​ത്തി​യ പ​ഞ്ചാ​രി​മേ​ളം തി​മ​ർ​ത്തു. പ​ള്ളി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള സ​മ​ന്വ​യ സാം​സ്കാ​രി​ക സ​ദ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റാ​യി ഗൗ​രീ​ശ്വ​ര​ത്താ​ണ് മേ​ള​പ്പെ​രു​ക്ക​വും ആ​ദ​രി​ക്ക​ലും അ​ര​ങ്ങേ​റി​യ​ത്.
നി​ര​വ​ധി മേ​ള​ക്ക​ന്പ​ക്കാ​ർ ഗൗ​രീ​ശ്വ​ര​ത്ത് ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

ര​മേ​ഷ് ദേ​വ​പ്പ​ൻ, ചെ​റാ​യി സു​നി​ൽ​കു​മാ​ർ, ര​തീ​ഷ്.​കെ.​ഡി, വേ​ണു​ഗോ​പാ​ൽ ചെ​റാ​യി, സു​ബ്ര​ഹ്മ​ണ്യ​ൻ കോ​വി​ല​ക​ത്തും​ക്ക​ട​വ്, അ​പ്പു​ക്കു​ട്ട​ൻ ചെ​റാ​യി, ബാ​ബു എം.​പി, ദി​ലീ​പ് കെ.​എ​സ്, ദേ​വ​ദാ​സ് പ​ള്ളി​പ്പു​റം എ​ന്നിവ​രെ​യും ആ​ർ​എ​ൽ​വി ഗോ​വി​ന്ദ് സു​നി​ൽ എ​ന്ന ക​ഥ​ക​ളി മ​ദ്ദ​ള ക​ലാ​കാ​ര​നെ​യും കീ​ർ​ത്തി ഫ​ല​കം ന​ൽ​കി​യും വി​ദ്യാ​സാ​ഗ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, മു​ര​ളി പ​ള്ളി​പ്പു​റം, ശി​വ​ദാ​സ​ൻ പ​ള്ളി​പ്പു​റം, ഭാ​സി.​ടി.​കെ, മു​ര​ളി ചെ​റാ​യി, കെ.​കെ.​രാ​ജ​ൻ എ​ന്നി​വ​രെ പൊ​ന്നാ​ട​അ​ണി​യി​ച്ചും ആ​ദ​രി​ച്ചു. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. സീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts