സനകന്‍ വെള്ളത്തൂവലില്‍ എത്തിയത് എങ്ങനെ, എന്തിന് ? മന്ത്രി മണിയുടെ സഹോദരന്റെ മരണത്തില്‍ യുവാവിന്റെ അറസ്റ്റ് വിവാദമാകുന്നു

അ​​ടി​​മാ​​ലി: വൈ​​ദ്യു​​തിമ​​ന്ത്രി എം.​​എം. മ​​ണി​​യു​​ടെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​ൻ ഇ​​രു​​പ​​തേ​​ക്ക​​ർ മു​​ണ്ട​യ്ക്ക​​ൽ സ​​ന​​ക​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കാ​​ർ ഡ്രൈ​​വ​​റാ​​യ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​തു വി​വാ​ദ​മാ​യി. ഉ​​പ്പു​​തോ​​ട് വേ​​ലം​​കു​​ന്നേ​​ൽ എ​​ബി​​നെ(22) യാ​​ണ് അ​​ടി​​മാ​​ലി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

എ​​ബി​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന സ്വി​​ഫ്റ്റ് ഡി​​സ​​യ​​ർ കാ​​ർ ഇ​​ടി​​ച്ച​​താ​​ണ് മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​ലീ​സ് ഭാ​ഷ്യം. കാ​​റി​ന്‍റെ മി​റ​ർ കൈ​യി​ലി​ടി​ച്ചു വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ത​​ല​​ക്കേ​​റ്റ ഗു​​രു​​ത​​ര​​മാ​​യ ക്ഷ​​ത​​മാ​​ണു മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്നാ​​ണ് ഇ​​പ്പോ​​ൾ പോ​​ലീ​​സ് പ​റ​യു​ന്ന​ത്. സ​​ന​​ക​​നെ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ണ്ട​തി​​ന്‍റെ ത​​ലേ​​ന്ന് ആ​​റി​​നാ​​ണ് എ​​ബി​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന കാ​​ർ അ​​ടി​​മാ​​ലി ടൗ​​ണി​​ൽ​​വ​​ച്ചു സ​​ന​​ക​​നെ ത​​ട്ടി​​യ​​ത്. റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ കാ​​റി​​ന്‍റെ സൈ​​ഡ് മി​​റ​​ർ സ​​ന​​ക​​ന്‍റെ കൈ​​യി​​ൽ ത​​ട്ടു​​ക​​യാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യു​​ന്നു. അ​​പ​​ക​​ടം ന​​ട​​ന്ന ഉ​​ടൻ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ എ​​ബി​​ൻ സ​​ന​​ക​​നെ അ​​ടി​​മാ​​ലി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യും ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ക​​യും ചെ​​യ്തു. സാ​​ര​​മാ​​യ പ​​രി​​ക്കു​​ക​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പ്രാ​​ഥ​​മി​​ക ചി​​ക​​ത്സ​​യ്ക്കു​ ശേ​​ഷം ഡോ​​ക്ട​​ർ​​മാ​​ർ വി​​ട്ട​​യ​​ച്ചു.

സ​ന​ക​ൻ പി​റ്റേ​ന്നു രാ​​വി​​ലെ ഭാ​​ര്യ​​യു​​മൊ​​ത്ത് അ​​ടി​​മാ​​ലി​​യി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ൽ എ​​ത്തി ചാ​​യ​ കു​​ടി​​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​​വി​​ടെ​​നി​​ന്നു പു​റ​ത്തി​റ​ങ്ങി​യ സ​ന​ക​നെ കാ​​ണാ​​താ​​യി. ടൗ​​ണി​​ൽ​​നി​​ന്ന് 12 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​ വെ​ള്ള​ത്തൂ​വ​ലി​ലാ​ണ് അ​ന്നു വൈ​കു​ന്നേ​രം സ​​ന​​ക​​നെ അ​​ബോ​​ധാ​​സ്ഥ​​യി​​ൽ ക​​ണ്ടെത്തി യത്. ​സ​​ന​​ക​​ൻ വെ​​ള്ള​​ത്തൂ​​വ​​ലി​​ൽ എ​​ത്തി​​യ​​ത് എ​​ങ്ങനെ​​യാ​​ണെ​ന്നോ എ​​ന്തി​​നാ​​ണെ​​ന്നോ വ്യ​​ക്ത​​മ​​ല്ല.

ക​​ഴി​​ഞ്ഞ ​മാ​​സം ഏ​​ഴി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു വെ​​ള്ള​​ത്തൂ​​വ​​ൽ പ​​വ​​ർ ഹൗ​​സി​​നു സ​​മീ​​പം കു​​ത്തു​​പാ​​റ​​യി​​ൽ റോ​​ഡി​​ൽ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ണ്ട സ​​ന​​ക​​നെ, നാ​​ട്ടു​​കാ​​ർ അ​​റി​​യി​​ച്ച​​തി​​നെ​​ത്തുട​​ർ​​ന്ന് വെ​​ള്ള​​ത്തൂ​​വ​​ൽ പോ​​ലീ​​സ് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ അ​​ടി​​മാ​​ലി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​റ്റേ​​ന്നു രാ​​വി​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യിലാ​ണു മ​​ര​​ണം.

Related posts