പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി വ​ള​ര്‍​ത്തു​നാ​യ ച​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു; ര​ണ്ട് പ​ട​ക്ക​ങ്ങ​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കി ബോം​ബ് സ്‌​ക്വാ​ഡ്

ത​ളി​പ്പ​റ​മ്പ്: പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് വ​ള​ര്‍​ത്തു​നാ​യ ച​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു, പ്ര​ദേ​ശ​ത്ത് ഇ​ന്ന് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തും.

ഇ​ന്ന​ലെ രാ​ത്രി 8.10 നാ​ണ് സം​ഭ​വം. ബാ​വു​പ്പ​റ​മ്പ് കീ​രി​യാ​ട്ടെ കു​റ്റി​പ്പാ​ല വീ​ട്ടി​ല്‍ എ.​പി. രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ പോ​മ​റേ​നി​യ​ന്‍ ഇ​ന​ത്തി​ല്‍പ്പെ​ട്ട വ​ള​ര്‍​ത്തു​നാ​യ​യാ​ണ് ച​ത്ത​ത്.

രാ​ത്രി എ​ട്ടോ​ടെ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​യെ അ​ഴി​ച്ചു​വി​ട്ട​താ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്നു. അ​വ​ശേ​ഷി​ച്ച ര​ണ്ട് പ​ട​ക്ക​ങ്ങ​ള്‍ ബോം​ബ് സ്‌​ക്വാ​ഡെ​ത്തി നി​ര്‍​വീ​ര്യ​മാ​ക്കി.

വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ച​ത്ത നാ​യ​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. പ്ര​ദേ​ശ​ത്ത് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ സം​ഭ​രി​ച്ചു​വ​ച്ചി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഇ​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts

Leave a Comment