ന്യൂ​സി​ല​ന്‍​ഡി​ല്‍ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ചി​ത്രം;പ​പ്പ​യി​ല്‍ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്അനിൽ ആന്‍റോ


ന്യൂ​സി​ല​ന്‍​ഡ് മ​ല​യാ​ളി​യാ​യ ഷി​ബു ആ​ന്‍​ഡ്രൂ​സ് ക​ഥ എ​ഴു​തി ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​പ്പ.

ന്യൂ​സി​ല​ന്‍​ഡ് മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​നന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ ന്യൂ​സി​ല​ന്‍​ഡി​ല്‍ ചി​ത്രീ​ക​രി​ച്ചു.

മു​മ്പ് ന്യൂ​സി​ല​ന്‍​ഡി​ല്‍ ചി​ത്രീ​ക​രി​ച്ച ഹ​ണ്ട്ര​ട്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും കാ​മ​റാ​യും നി​ര്‍​വ​ഹി​ച്ച ഷി​ബു ആ​ന്‍​ഡ്രൂ​സ്, രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ ജ​ടാ​യു പാ​റ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ക​മ​റാ​മാ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഗോ​ള്‍​ഡ​ന്‍ ഏജ് ഫി​ലിം​സും, വി​ന്‍​വി​ന്‍ എ​ന്‍റ​ര്‍​ടെയ്ന്‍​മെന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ര്‍ മ​ഹേ​ശ്വ​ര​ന്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി.​

ദു​ല്‍​ഖ​ര്‍ ചി​ത്ര​മാ​യ സെ​ക്ക​ന്‍റ് ഷോ, ​മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഇ​മ്മാ​നു​വേ​ല്‍, ആ​ര്‍.​ജെ. മ​ഡോ​ണ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും, ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​നി​ല്‍ ആ​ന്‍റോ ആ​ണ് പ​പ്പ​യി​ല്‍ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ഷാ​രോ​ള്‍ നാ​യി​ക​യാ​യും എ​ത്തു​ന്നു.

ഗോ​ള്‍​ഡ​ന്‍ ഏ​ജ് ഫി​ലിം​സും, വി​ന്‍​വി​ന്‍ എ​ന്‍റ​ര്‍​ടെയ്ന്‍​മെ​ന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ര്‍ മ​ഹേ​ശ്വ​ര​ന്‍ നി​ര്‍​മി​ക്കു​ന്ന പ​പ്പ ,ഷി​ബു​ ആ​ന്‍​ഡ്രൂ​സ് ക​ഥ, ഛായാ​ഗ്ര​ഹ​ണം, എ​ന്നി​വ നി​ര്‍​വഹി​ക്കു​ന്നു.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം -അ​രു​ന്ധ​തി നാ​യ​ര്‍, ഗാ​ന​ങ്ങ​ള്‍ – എ​ങ്ങാ​ണ്ടി​യൂ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, ദി​വ്യ​ശ്രീ നാ​യ​ര്‍, സം​ഗീ​തം – ജ​യേ​ഷ് സ്റ്റീ​ഫ​ന്‍, ആ​ലാ​പ​നം – സി​ത്താ​ര, ന​രേ​ഷ് അ​യ്യ​ര്‍, നൈ​ഗ സാ​നു, എ​ഡി​റ്റിം​ഗ്, ക​ള​റിം​ഗ് – നോ​ബി​ന്‍ തോ​മ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ – ജീ​വ​ന്‍ മാ​ത്യൂ​സ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- അ​നീ​ജ ജോ​ര്‍​ജ്, സ്റ്റി​ല്‍ – ര​വി​ശ​ങ്ക​ര്‍ വേ​ണു​ഗോ​പാ​ല്‍, സ​നീ​ഷ് തോ​മ​സ്, സു​കേ​ഷ് ഭ​ദ്ര​ന്‍, പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍ – ഒ.​സി.​രാ​ജു, പി.​ആ​ര്‍.​ഒ- അ​യ്മ​നം സാ​ജ​ന്‍.

അ​നി​ല്‍ ആ​ന്‍റോ, ഷാ​രോ​ള്‍, വി​നോ​ഷ് കു​മാ​ര്‍, നൈ​ഗ സാ​നു എ​ന്നി​വ​രോ​ടൊ​പ്പം ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

– അ​യ്മ​നം സാ​ജ​ന്‍

Related posts

Leave a Comment