ആ പാര ഇവിടെ വേണ്ട..! സ്വാ​ശ്ര​യ കോ​ള​ജു​ക​ളിലെ പാരാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നതിനെതിരേ മെഡിക്കൽ കോളജിലെ പാ​രാമെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ

ഗാ​ന്ധി​ന​ഗ​ർ: പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രിശീ​ല​നം ന​ല്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം വീ​ണ്ടും ഉ​യ​ർ​ന്നു. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ​ാരാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ല്ക​രു​തെ​ന്ന നി​ല​പാ​ടു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി.

സ്വാ​ശ്ര​യ വി​ദ്യാ​ർ​ഥി​ക​ൾ ഡി​ഗ്രി കോ​ഴ്സ് ക​ഴി​ഞ്ഞ​വ​രാ​ണ്. അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​പ്ലോ​മ​യാ​ണു​ള്ള​ത്. അ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡി​ഗ്രി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തു നി​ന്നുള്ള​വ​ർ​ക്ക് ഇ​വി​ടെ പ​രി​ശീ​ല​നം ന​ൽ​കു​വാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

2004ൽ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ഗ്രി കോ​ഴ്സ്അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ന​ട​പ്പാ​ക്കാ​ത്ത​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ജോ​ലി ല​ഭി​ക്കു​ന്നു​ള്ളൂ. ഡി​പ്ലോ​മ​ക്കാ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല.

അ​തു​കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡി​ഗ്രി കോ​ഴ്സ് അ​നു​വ​ദി​ക്കു​ന്ന​തി​ന്നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി.

എ​ന്നാ​ൽ ക​ഴി​ഞ്ഞദി​വ​സം ക​ള​ക്ട​റി​ന്‍റെ ചേം​ബ​റി​ൽ കൂ​ടി​യ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദോ​ഷ​ക​ര​മ​ല്ലാ​ത്ത വി​ധ​ത്തി​ൽ സ്വാ​ശ്ര​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി പ​രി​ശീ​ല​നം ന​ൽ​കു​വാ​ൻ ക​ഴി​യു​മോ എ​ന്ന് അ​ന്വേ​ഷി​ക്കു​വാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സ​മി​തി​യെ നി​ശ്ച​യി​ച്ചു.

Related posts