ചില വാഗ്ദാനങ്ങള്‍ നല്‍കി അടുത്തുകൂടി! വീ​ട്ട​മ്മ​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പണംതട്ടി; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ

മു​ള​ന്തു​രു​ത്തി: വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ മു​ള​ന്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മു​ള​ന്തു​രു​ത്തി പെ​രു​മ്പ​ള്ളി ക​ര​യി​ൽ രാ​ജ്ഭ​വ​ൻ വെ​ട്ടി​ക്കാ​ട്ട് ര​ജ്ഞി​ത് രാ​ജ​നെ(37)​യാ​ണ് മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൻ. സു​മി​ത​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ഇ​യാ​ൾ. താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ജോ​ലി സ്ഥി​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് അ​ടു​ത്തു​കൂ​ടി,

മാ​ന​ഹാ​നി​പ്പെ​ടു​ത്തി ബ​ല​മാ​യി ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് അ​ത് മ​റ്റു​ള്ള​വ​രെ കാ​ണി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വീ​ട്ട​മ്മ മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് ര​ഞ്ജി​ത് രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment