ഒരു മാറ്റവുമില്ല..! പറവൂരിൽ ഹോട്ടലിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകി അധികൃതർ

കൊച്ചി: വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി.

കുമ്പാരി ഹോട്ടലിൽ നിന്നുമാണ് പഴകിയ അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് നഗരസഭാ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തിയത്.

വൃത്തിഹീനമായ നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടയ്ക്കാൻ അധികൃതർ നിർദേശം നൽകി.

അതേസമയം, പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി അറിയിച്ചു.

Related posts

Leave a Comment