ചു​വ​പ്പ്/​പി​ങ്ക് നി​റം ക​ണ്ടാ​ൽ പാ​ഴ്സ​ൽ തു​റ​ക്ക​ല്ലേ… വി​ത​ര​ണ​ത്ത​ട്ടി​പ്പ് ത​ട​യാ​ൻ പുത്തൻ പദ്ധതികളുമായി ആ​മ​സോ​ൺ

മും​ബൈ: ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ൽ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​ർ​ഡ​ർ ചെ​യ്ത​ത​ല്ല ല​ഭി​ക്കു​ന്ന​തെ​ന്നും ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ച​വ​യാ​ണെ​ന്നു​മു​ള്ള പ​രാ​തി​ക​ളാ​ണു കൂ​ടു​ത​ലാ​യി ഉ​യ​രു​ന്ന​ത്. ഇ​തി​നു ത​ട​യി​ടാ​ൻ പ്ര​ത്യേ​ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ഭീ​മ​ൻ​മാ​രാ​യ ആ​മ​സോ​ൺ.

ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ചാ​ലു​ട​ൻ പാ​ക്കേ​ജി​ലെ ചി​ല കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് ആ​മ​സോ​ണ്‍ ക​ന്പ​നി​യു​ടെ നി​ർ​ദേ​ശം. പു​തി​യ ടാം​പ​ർ പ്രൂ​ഫ് പാ​ക്കേ​ജിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ക​ന്പ​നി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന സീ​ലു​ക​ളാ​ണി​ത്. പി​ങ്ക് അ​ല്ലെ​ങ്കി​ല്‍ ചു​വ​പ്പ് ഡോ​ട്ടു​ള്ള പ്ര​ത്യേ​ക ടേ​പ്പ് ആ​ണ് സീ​ലി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചൂ​ടാ​ക്കി​യ​ശേ​ഷം ടേ​പ്പ് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ല്‍ ഡോ​ട്ടി​ന്‍റെ നി​റം മാ​റും എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

സാ​ധാ​ര​ണ​യാ​യി ഡോ​ട്ടു​ക​ള്‍ വെ​ള്ള​യാ​യി​രി​ക്കും. പാ​ക്കേ​ജ് തു​റ​ക്കാ​ൻ ശ്ര​മി​ച്ചാ​ല്‍ കു​ത്തു​ക​ൾ പി​ങ്ക് അ​ല്ലെ​ങ്കി​ല്‍ ചു​വ​പ്പാ​യി മാ​റും. ഇ​തോ​ടെ സീ​ല്‍ പൊ​ട്ടി​ച്ച​താ​ണോ, വ​സ്തു​ക്ക​ള്‍ മാ​റ്റി​യ​താ​ണോ എ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മു​ൻ​കൂ​ട്ടി അ​റി​യാം. സീ​ലി​ലെ ‌ഡോ​ട്ട് വെ​ള്ള നി​റ​മാ​ണെ​ങ്കി​ല്‍ പാ​ക്കേ​ജ് ആ​രും തു​റ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാം. പി​ങ്ക് അ​ല്ലെ​ങ്കി​ൽ ചു​വ​പ്പ് നി​റ​ത്തി​ൽ ഡോ​ട്ടു​ക​ള്‍ ക​ണ്ടാ​ല്‍ പാ​ക്കേ​ജ് മ​റ്റാ​രോ തു​റ​ന്നു​വെ​ന്നും മ​ന​സി​ലാ​ക്കാം.

അ​ത്ത​രം പാ​ക്കേ​ജു​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ആ​മ​സോ​ണ്‍ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. നി​ല​വി​ല്‍ മ​രു​ന്നു​ക​ള്‍, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ പാ​ക്കേ​ജി​ലാ​ണ് ഈ ​സീ​ലു​ള്ള​ത്. ഭാ​വി​യി​ല്‍ മ​റ്റ് ഓ​ർ​ഡ​റു​ക​ളി​ലേ​ക്കും പു​തി​യ പാ​ക്കിം​ഗ് രീ​തി ഉ​പ​യോ​ഗി​ക്കാ​നാ​ണു നീ​ക്കം.

Related posts

Leave a Comment