സ്വന്തമായി പാസ്പോർട്ട് ഉള്ള പക്ഷിയെ അറിയാമോ? യുഎയിലാണ് പാസ്പോർട്ടൊക്കെയുള്ളൊരു ഫാൽക്കൺ ഉള്ളത്. ഓമനിച്ച് വളർത്തുന്ന ഫാൽക്കണുമായി അവന്റെ ഉടമ അബുദാബിയില്‍ നിന്നും മൊറോക്കോയിലേക്ക് പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അബുദാബി എയര്‍പോർട്ടില്‍ ഫാൽക്കണുമായി എത്തുന്ന അറബി യുവാവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഫാല്‍ക്കനും നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഉള്ളതാണോ എന്ന് അവിടെയുള്ളൊരു വിദേശി ചോദിക്കുമ്പോൾ അതെ എന്നു യുവാവ് പറയുകയും ഫാല്‍ക്കന്‍ പാസ്പോര്‍ട്ട് ഉണ്ട് നിങ്ങൾക്ക് അത് കാണാമെന്നും ചോദിക്കുന്നു. തുടർന്ന് പരിശോധനയ്ക്കായി നല്കിയ പാസ്പോര്‍ട്ട് തിരികെ വാങ്ങി, വിദേശിക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം.
പച്ച നിറത്തിലുള്ള യുഎഇയുടെ പാസ്പോര്‍ട്ടിന്റെ താളുകൾ മറിക്കുമ്പോൾ അതില്‍ സ്പെയിനില്‍ നിന്നുള്ള ആണ് ഫാല്‍ക്കനാണ് അതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഫാല്‍ക്കന്‍ ഇതിനകം സഞ്ചരിച്ച രാജ്യങ്ങളെ കുറിച്ചും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശി യുവാവ് കാമറയില്‍ നോക്കി പറയുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഫാൽക്കണിന്റെ ഒരു ഭാഗ്യമെന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെട്ടത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.