താമസം ഭാര്യവീട്ടില്‍! ഒ​ടു​വി​ൽ ആ ​ര​ശീ​തിക്ക​ള്ള​ൻ പി​ടി​യി​ൽ; സംഭവം വെള്ളിക്കുളങ്ങരയില്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: വി​ല്ലേ​ജോ​ഫീ​സു​ക​ൾ കു​ത്തി​തു​റ​ന്ന് ര​ശീ​തി ബു​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ. ച​ട്ടി​ക്കു​ളം മം​ഗ​ല​ത്ത് വീ​ട്ടി​ൽ മ​ണി എ​ന്ന മ​ണി​ക്കു​ട്ട​നാ​ണ് (40) പി​ടി​യി​ലാ​യ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓഫീ​സ് കു​ത്തി​തു​റ​ന്ന് ര​ശീ​ത് മോ​ഷ്ടിച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ട​യാ​ണ് ഇ​യാ​ളെ വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്.

മ​റ്റ​ത്തൂ​ർ, കോ​ട​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ നേ​ര​ത്തെ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീസ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ പോ​ലീസ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല്ലേ​ജ് ഓഫീ​സു​ക​ളി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട ര​ശീ​തു​ക​ളി​ൽ ചി​ല​ത് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മൂ​ന്നു​മു​റി​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീസാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി​തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന ഇ​യാ​ൾ ഒ​രു ര​ശീ​തു​ബു​ക്കും ലാ​പ്ടോ​പ്പും മോ​ഷ്ടി​ച്ച് പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ക്കുന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

Related posts