കാനഡയിൽ നിന്നുള്ള മോണിക്ക് ജെറമിയ എന്ന 37 -കാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാടകയ്ക്ക് വീടും വാഹനങ്ങളുമൊക്കെ കൊടുക്കുന്നത് എല്ലാ സ്ഥലങ്ങളിലും കാണാറുള്ള കാര്യമാണ്. എന്നാൽ സ്വന്തം കിടക്ക വാടകയ്ക്ക് കൊടുക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?
മോണിക്ക് ജെറമിയ എന്ന യുവതിയാണ് ഇപ്പോൾ തന്റെ കിടക്ക വാടകയ്ക്ക് കൊടുക്കുന്നത്. 2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് സാന്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ യുവതിക്ക് എല്ലാ കാര്യത്തിലും പണം തികയാതെ വന്നു. അതോടെയാണ് കിടക്ക കൊടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
അപ്രതീക്ഷിതമായി ഉണ്ടായ ബ്രേക്ക്അപ്പും അവളെ മാനസികമായി തളർത്തി. ജോലിയിൽ ഏകാഗ്രത കൊടുക്കാനുമൊക്കെ നന്നേ പ്രയാസപ്പെട്ടു. അതിൽ നിന്നൊക്കെ ഒരു മാർഗമായാണ് അവൾ ഈ വഴി സ്വീകരിച്ചത്.
എന്നാൽ ഇത്തരത്തിൽ ബെഡ് ഷെയർ ചെയ്യുന്നതിന് ചില നിബന്ധനകളൊക്കെ അവൾ വച്ചിട്ടുണ്ട്. അവളുടെ അനുവാദമില്ലാതെ ദേഹത്ത് സ്പർശിക്കരുത്, വ്യക്തിപരമായ കാര്യങ്ങളിലൊന്നും ഇടപെടരുത് അങ്ങനെ നീളുന്നു അവ.
എന്തായാലും യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് എത്തുന്നത്. ഇത്തരത്തിൽ ചെയ്യുന്പോൾ ധാരാളം സുരക്ഷാ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നാണ് പലരും പറഞ്ഞത്.