പത്തനംതിട്ട: ഹണിട്രാപില്‍ കുടുക്കി യുവാവിനെ വീട്ടിലെത്തിച്ച് മര്‍ദിച്ച സംഭവത്തില്‍ ഞെട്ടി അയല്‍വാസികള്‍. രശ്മി പഞ്ചപാവത്തെപോലെയായിരുന്നു ആരോടും ഒരു പരിധിയിൽക്കൂടുതൽ സംസാരിക്കാുകയോ ഇടപെഴകുകയോ ചെയ്യാറില്ലായിരുന്നു എന്ന് അയൽവാസി.
ജയേഷ് കുറച്ചുകാലം ഇവിടെയുണ്ടായിരുന്നില്ല. ആ സമയം വീട്ടില്‍ നല്ല പ്രയാസമായിരുന്നു. അടുത്ത് പൊതിച്ചോറുണ്ടാക്കി കൊടുക്കുന്ന കടയിൽ രശ്മി സഹായത്തിന് പോകുമായിരുന്നു. അമ്പലത്തിൽ മിക്ക ചടങ്ങുകളിലും രശ്മി മുടങ്ങാതെ പോയിരുന്നു. ഈ സംഭവം കേട്ടപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു എന്നും അയൽവാസികൾ പറഞ്ഞു.
രശ്മിയെപ്പോലെ ജയേഷും പാവത്താനായിരുന്നു. ഓണപരിപാടിക്കിടയില്‍ കുട്ടിയെ സഹപാഠി മര്‍ദിച്ച സംഭവമുണ്ടായപ്പോള്‍ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടത്. ആ വ്യക്തിതന്നെയാണോ ഇതെല്ലാം ചെയ്തതെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും അയൽവാസികൾ കൂട്ടിച്ചേർത്തു.
ഓണക്കാലത്ത് ചിലരൊക്കെ വന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു പക്ഷേ ഇത് അക്രമത്തിനിരയായ യുവാവാണോ എന്ന് വ്യക്തമല്ലെന്നും ഇവര്‍ പറഞ്ഞു.