പ​ത്ത​നാ​പു​ര​ത്തെ ക​വ​ർ​ച്ച : അ​ടു​ത്തി​ടെ ജ​യി​ൽ മോചിതരായവരെ തേ​ടി പോ​ലീ​സ്

പ​ത്ത​നാ​പു​രം: വീ​ടി​ന്റെ ക​ത​ക് ത​ക​ർ​ത്ത് പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ നാ​ല് ദി​വ​സ​മാ​യി​ട്ടും മോ​ഷ്ടാ​വി​നെ പ​റ്റി യാ​തൊ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ച​ട്ടി​ല്ല. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന്റെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷ​മാ​കും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കു​ക.​

കൊ​ല്ലം, പ​ത്ത​നം​തി​ട്ട,തി​രു​വ​ന​ന്ത​പു​രം,കോ​ട്ട​യം ,എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി ജ​യി​ൽ ശി​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​വ​രെ പ​റ്റി​യു​ള​ള വി​വ​ര ശേ​ഖ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സ് .ഇ​തി​നോ​ടൊ​പ്പം ത​ന്നെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ​റ്റി​യും അ​ന്വേ​ഷ​ണ​വും ന​ട​ന്നു വ​രി​ക​യാ​ണ്.​

മോ​ഷ​ണം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തു​ള​ള ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ സി​സി​ടി​വി ഇ​ല്ലാ​തി​രു​ന്ന​ത് മോ​ഷ്ടാ​വി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി.മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ത്ത​നം​തിട്ട ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യ പ​ത്ത​നാ​പു​രം ലൗ​ലാ​ന്റി​ല്‍ ന​വാ​സി​ന്റെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ വദിവസമായിരുന്നു മോ​ഷ​ണം ന​ട​ന്ന​ത്.

മു​ൻ വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് മു​റി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ണൂ​റ് പ​വ​ൻ സ്വ​ർ​ണ്ണ​വും ഇ​രു​പ​ത്തി ര​ണ്ടാ​യി​രം രൂ​പ​യു​മാ​ണ് ക​വ​ര്‍​ന്ന​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ സം​ഘ​വും വി​ര​ല​ട​യാ​ള​വി​ദ​ഗ്ധരും ഡോ​ഗ് സ്ക്വാ​ഡും ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related posts