ഇത് ഞങ്ങളുടെ ലോകം..! കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗികൾക്ക് നേരെ പാറ്റാകളുടെ ആക്രമണം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ

കൊ​ട്ടാ​ര​ക്ക​ര: കിടക്കയി​ൽ പോ​ലും സ്വ​സ്ഥ​ത​യി​ല്ലാതെ രോഗികൽ. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​ശ്ര​യ​മാ​യ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലെ​ല്ലാം പാ​റ്റ​ക​ൾ പെ​റ്റു​പെ​രു​കി കി​ട​ക്കു​ന്നു. ഉ​റ​ങ്ങാ​ൻ ക​ഴി​യാ​തെ പോ​ലും ​വൃ​ദ്ധ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടു​മ്പോ​ഴും ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യു​ള്ള ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വ​കു​പ്പും അ​റി​ഞ്ഞ ഭാ​വം ന​ടി​ക്കു​ന്നി​ല്ല.

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ എ​ല്ലാ കി​ട​ക്ക​വാ​ർ​ഡു​ക​ളി​ലും പാ​റ്റ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ടി​യ​ന്തി​ര ചി​കി​ൽ​സയു​ടെ ഭാ​ഗ​മാ​യി കി​ട​ത്തി​ച്ചി​കി​ൽ​സ ആ​വ​ശ്യ​മാ​യവ​രു​ടെ​യും വ​യോ​വൃ​ദ്ധ​രു​ടെ​യും ഗ​ർ​ഭി​ണി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വാ​ർ​ഡു​ക​ളി​ൽ പാ​റ്റ പെ​റ്റു​പെ​രു​കി കി​ട​ക്കു​ക​യാ​ണ്.

രോ​ഗി​ക​ൾ​ക്ക് ഉ​റ​ങ്ങു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്നു. വാ​ർ​ഡു​ക​ളി​ലെ വാ​തി​ൽ​പ്പ​ടി​ക​ളി​ലും ജ​നാ​ല​ക​ളി​ലും കി​ട​ക്ക​ക​ളി​ലു​മെ​ല്ലാം പാ​റ്റ​ക്കൂ​ട്ടം പെ​രു​കി​ക്ക​ഴി​യു​ന്നു.​ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ്.

കോ​ടി​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ഇ​വി​ടേ​ക്കാ​യി ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ള്ള​ത്.​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് പാ​റ്റ​ക​ളെ​ക്കൊ​ണ്ട് രോ​ഗി​ക​ൾ വ​ല​യു​ന്ന​ത്. ഒ​ന്നു​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​രി​ത​പി​ക്കു​ന്നു.

Related posts