” ഇ​നി ക​ണ​ക്കി​ലെ ക​ളി​ക​ൾ ”; കുഞ്ഞികൃഷ്ണന്‍റെ  കണ്ടുപിടുത്തങ്ങൾക്ക് മേൽ പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ലെ ഫ​ണ്ടു​വി​വാ​ദ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച തു​ട​ങ്ങു​ന്നു;


സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ഫ​ണ്ടു​വി​വാ​ദ ന​ട​പ​ടി​ക​ള്‍​ക്കി​ട​യി​ല്‍ ഏ​രി​യാ ക​മ്മി​റ്റി യോ​ഗം നാ​ളെ. ഫ​ണ്ടു​വി​വാ​ദ​ത്തി​ലെ ന​ട​പ​ടി​ക​ള്‍ സാ​ധൂ​ക​രി​ക്കാ​നാ​യി 25 മു​ത​ല്‍ ന​ട​ക്കു​ന്ന ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ളി​ല്‍ ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഏ​രി​യാ ക​മ്മി​റ്റി ചേ​രു​ന്ന​ത്.

രേഖകൾ പറയുന്നത്
ധ​ന​ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലാ​യെ​ന്ന് നേ​തൃ​ത്വം ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ക​ഴി​ഞ്ഞ ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളും അ​തി​ന് ബ​ലം​പ​ക​രു​ന്ന ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ളും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത ലോ​ക്ക​ല്‍ ജ​ന​റ​ല്‍ ബോ​ഡി​ക​ളി​ല്‍ നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​രു​ക​യും പാ​ര്‍​ട്ടി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രു​ന്നു.

ച​ര്‍​ച്ച​ക​ളും കൃ​ത്യ​മാ​യ മ​റു​പ​ടി​ക​ളും ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്ന മ​റു​പ​ടി​യാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ഇ​തേ​തു​ട​ര്‍​ന്നു​ള്ള ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് ഏ​രി​യ ക​മ്മി​റ്റി ചേ​രു​ന്ന​ത്.

സാധൂകരിക്കാൻ പുതിയ കണക്ക്
ഇ​തി​നി​ട​യി​ല്‍ ആ​രോ​പ​ണ വി​ധേ​യ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച മൃ​ദു​വാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളെ സാ​ധൂ​ക​രി​ക്കും​വി​ധ​ത്തി​ലു​ള്ള ക​ണ​ക്കു​ക​ള്‍ ത​യാ​റാ​ക്കാ​നു​ള്ള നീ​ക്ക​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ള്‍ മാ​റ്റി​വെ​ച്ച് പു​തി​യ ക​ണ​ക്കു​ക​ളു​ണ്ടാ​ക്കി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​തി​ലെ ദു​രു​ദേ​ശം മ​ന​സി​ലാ​ക്കി ഇ​തി​നാ​യി നി​ര്‍​ദ്ദേ​ശി​ക്ക​പ്പെ​ട്ട ര​ണ്ടു​നേ​താ​ക്ക​ള്‍ ക​ണ​ക്കു​ക​ളു​ണ്ടാ​ക്കു​ന്ന​തി​ല്‍​നി​ന്നു പി​ന്മാ​റി​യ​താ​യും സൂ​ച​ന​യു​ണ്ട്.

ആ​രോ​പ​ണ വി​ധേ​യ​രെ ര​ക്ഷി​ക്കാ​നാ​യി ജി​ല്ലാ​ക്ക​മ്മി​റ്റി​യു​ണ്ടാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഈ ​ക​ണ​ക്കു​ക​ള്‍ ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ളി​ല്‍ പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി​വയ്​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

പാർട്ടി പ്രതിസന്ധിയിൽ
കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രെ ചി​ല സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ത​രം​താ​ഴ്ത്തി മൃ​ദു​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​പ്പോ​ള്‍ പ്ര​ത്യ​ക്ഷ​ത്തി​ല്‍ ക​ടു​ത്ത ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്ന​ത് ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ കു​ഞ്ഞി​കൃ​ഷ്ണ​നാ​യി​രു​ന്നു.

ഇ​തോ​ടെ കു​ഞ്ഞി​കൃ​ഷ്ണ​ന് ഏ​രി​യ ക​മ്മി​റ്റി​യി​ലു​ള്‍​പ്പെ​ടെ ല​ഭി​ച്ച ശ​ക്ത​മാ​യ പി​ന്തു​ണ​യും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യു​യ​ര്‍​ന്ന അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വ​ഹി​ച്ചി​രു​ന്ന ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ടി.​വി.​രാ​ജേ​ഷി​ന് ന​ല്‍​കി​യ​ത് സം​ശു​ദ്ധ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​ത്തി​നു​ട​മ​യാ​യ കു​ഞ്ഞി​കൃ​ഷ്ണ​നെ പൊ​തു​രം​ഗ​ത്തു​നി​ന്നും മാ​റി​നി​ല്‍​ക്കാ​നി​ട​യാ​ക്കി​യി​രു​ന്നു.

നാ​ളെ ന​ട​ക്കു​ന്ന എ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പു​തി​യ​താ​യി സൃ​ഷ്ടി​ക്കു​ന്ന ക​ണ​ക്കു​ക​ള​വ​ത​രി​പ്പി​ച്ചാ​ല്‍ അ​ത് പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment