മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ണ്ടും ഗോ​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണം; മുട്ടിൻമേൽ‌ നിർത്തി “ഗോ​മാ​താ കീ ​ജ​യ്’ വി​ളി​പ്പി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ണ്ടും ഗോ​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണം. പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ണ്ഡ്വ​യി​ൽ 25പേ​രെ ന​ടു​റോ​ഡി​ൽ​കെ​ട്ടി​യി​ട്ടു. നൂ​റോ​ളം പേ​രാ​ണ് അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പി​ടി​കൂ​ടി​യ​വ​രെ മു​ട്ടി​ൻമേൽ നി​ർ​ത്തി “ഗോ​മാ​താ കീ ​ജ​യ്’ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചു.

വ​ടി​ക​ളേ​ന്തി​യ ആ​ൾ​ക്കൂ​ട്ടം ഇ​വ​രെ ബ​ല​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​വ​രെ തെ​രു​വി​ലൂ​ടെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്തി​ച്ച് ഖ​ൽ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. രേ​ഖ​ക​ളി​ല്ലാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് 25 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​യും പോ​ലി​സ് അ​റി​യി​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ പ​ശു​വി​നെ ക​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും ഇ​വ​രെ മ​ർ​ദ്ദി​ക്കു​ക​യും കെ​ട്ടി​യി​ടു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഖ​ൻ​ഡ്വ എ​സ്.​പി ശി​വ്ദ​യാ​ൽ സിം​ഗ് പ​റ​ഞ്ഞു. പ​ശു​ക്ക​ളെ ക​ട​ത്താ​നു​പ​യോ​ഗി​ച്ച 21 ട്ര​ക്കു​ക​ൾ പി​ടി​കൂ​ടി പ​ശു​ക്ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി​യെ​ന്നും പോ​ലി​സ് അ​റി​യി​ച്ചു.

Related posts