കോട്ടയം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരേ വിദ്വേഷ പരാമര്‍ശവുമായി പി.സി.ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്റു എന്ന മുസല്‍മാനാണെന്ന് പി.സി പ്രതികരിച്ചു.
നെഹ്റു പെരയ്ക്കകത്ത് അഞ്ചുനേരം നിസ്കരിക്കുമായിരുന്നു. എന്നിട്ട് ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കുകയായിരുന്നെന്നും പി.സി. പറഞ്ഞു.
ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും രാജ്യദ്രോഹികളാണ്. രണ്ട് കൂട്ടരെയും ഉപേക്ഷിക്കേണ്ട സമയമായെന്നും പി.സി കൂട്ടിച്ചേർത്തു.
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ചതില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. സൗകര്യമുള്ളവര്‍ വണങ്ങിയാല്‍ മതി. താന്‍ വണങ്ങിയിട്ടുണ്ടെന്നും പി.സി പറഞ്ഞു.