പാക്കിസ്ഥാനികള്‍ വെറും പാവങ്ങള്‍, ഇന്ത്യക്കാര്‍ ആക്രമിച്ചാല്‍ പോലും അവര്‍ തിരിച്ചൊന്നും ചെയ്യില്ല, എല്ലാത്തിനും കാരണം ഇന്ത്യക്കാരായവര്‍, പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് സന്ദീപാനന്ദഗിരി രംഗത്ത്, വെട്ടിലായത് സിപിഎം

സിപിഎം സഹയാത്രികന്‍ സന്ദീപനന്ദഗിരിയുടെ പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം പുകയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അപക്വമായ പ്രസ്താവന നടത്തിയ സന്ദീപാനന്ദഗിരിയെ അനുകൂലിക്കേണ്ടെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദേശവും നല്കി. തിരുവനന്തപുരം ലൈബ്രറി കൗണ്‍സിലിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗമാണു പാര്‍ട്ടിയെ വെട്ടിലാക്കിയത്.

പാക്കിസ്താനിലുള്ളവരും സാധാരണക്കാരാണെന്നും മലയാളികള്‍ ഏറ്റവും കൂടുതലുള്ള ദുബായില്‍ നല്ലൊരു ശതമാനവും പാകിസ്താനികളാണെന്നും അവര്‍ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ പറ്റിച്ചാലും അവര്‍ അങ്ങനെ ചെയ്യില്ല. അടുത്തിടെ ഇന്ത്യാ പക്കകിസ്താന്‍ സംഘര്‍ഷമുണ്ടായപ്പോള്‍ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ തീവ്രശ്രമമുണ്ടായി.

സാമൂഹികമാധ്യമങ്ങളിലൂടെ ഒരു കൂട്ടം യുവാക്കള്‍ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. പാക്കിസ്താന്‍ പട്ടാളം ബന്ദിയാക്കിയ പട്ടാളക്കാരനെ ഇന്ത്യക്ക് തിരിച്ചുനല്‍കാന്‍ മുന്നില്‍ നിന്നത് പാക് എഴുത്തുകാരും ചിന്തകന്മാരുമാണെന്നത് മറക്കരുത്. അയല്‍രാജ്യവുമായി സൗഹൃദം പങ്കിടാന്‍ ഇവിടുത്ത വര്‍ഗീയവാദികള്‍ അനുവദിക്കിെല്ലന്നും പ്രസംഗത്തില്‍ സന്ദീപാനന്ദ പറഞ്ഞു.

നവോത്ഥാന ചിന്തകനെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം അടുത്തിടെ തീകത്തി നശിച്ചിരുന്നു. അന്ന് സംഭവത്തിനുശേഷം മുഖ്യമന്ത്രി ആശ്രമത്തിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായതോടെ ഒരുകൈ അകലത്തില്‍ നിര്‍ത്താനാണ് സിപിഎമ്മിന്റെ തീരുമാനം.

Related posts