വസ്തുത ഇതല്ലേ..! റിസോർട്ടിന്‍റെ വളർച്ച യിൽ തോമസ് ചാണ്ടിയുടെ രാജി ആവശ്യ പ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്കും പങ്കെന്ന് പി.​സി.​ ജോ​ർജ്

കൊ​​​ച്ചി:​ മ​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി കാ​​​യ​​​ൽ കൈ​​​യേ​​​റി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ വ​​​രു​​​ത്തി​​​യ​​​ത് ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​​​യാ​​​ണെ​​​ന്ന് പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം പാ​​ർ​​ട്ടി​​യു​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണം ഉദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക്രി​​​മി​​​ന​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ കേ​​​സെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണം. റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ചോ​​​ർ​​​ന്ന​​​തും സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.​ ജു​​​ഡീ​​​ഷ​​ൽ അ​​​ധി​​​കാ​​​ര​​​മു​​​ള്ള ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന് അ​​​യ​​​ച്ച​​​തി​​​ലും ദു​​​രു​​​ദ്ദേ​​​ശ​​​യമു​​​ണ്ട്.​ സ​​​ജീ​​​വ ച​​​ർ​​​ച്ച​​​യാ​​​ക്കി ഈ ​​​വി​​​ഷ​​​യം നി​​​ല​​​നി​​​ർ​​ത്താ​​​നു​​​ള്ള ആ​​​സൂ​​​ത്രി​​​ത പ​​​രി​​​ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.​

എ​​​ട്ട് കോ​​​ട്ടേ​​​ജു​​​ക​​​ൾ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ റി​​​സോ​​​ർ​​​ട്ട് 16 കോ​​​ട്ടേ​​​ജു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ന്ന​​​തി​​​ൽ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന രാ​​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കും റ​​​വ​​​ന്യു ഉ​​​ന്ന​​​ത​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത​​​യെ​​​ന്നും പി​​​.സി.​​​ജോ​​​ർ​​​ജ് ആ​​​രോ​​​പി​​​ച്ചു.

പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​ഭാ​​​സ്ക​​​ര​​​ൻ പി​​​ള്ള അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എം.​​​ടി. ജോ​​​സ​​​ഫ്, മു​​​ഹ​​​മ്മ​​​ദ് സ​​​ക്കീ​​​ർ, എം.​​​എം.​​​ സു​​​രേ​​​ന്ദ്ര​​​ൻ, മാ​​​ലേ​​​ത്ത് പ്ര​​​താ​​​പ​​​ച​​​ന്ദ്ര​​​ൻ, ജോ​​​സ് കോ​​​ല​​​ടി, ലി​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഷോ​​​ണ്‍ ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​ദ്യ അം​​​ഗ​​​ത്വം ഇ.​​​കെ.​​​ഹ​​​സ​​​ൻ​​​കു​​​ട്ടി​​​ക്ക് കൈ​​​മാ​​​റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി.​​​ജോ​​​ർ​​​ജ് സം​​​സ്ഥാ​​​ന​​​ത​​​ല അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.​ മു​​​ഹ​​​മ്മ​​​ദ് സ​​​ക്കീ​​​ർ,എം.​​​ടി.​​​ജോ​​​സ​​​ഫ്, എ​​​സ്.​​​ഭാ​​​സ്ക​​​ര​​​ൻ​​പി​​​ള്ള, മാ​​​ലേ​​​ത്ത് പ്ര​​​താ​​​പ​​​ച​​​ന്ദ്ര​​​ൻ, ഷൈ​​​ജോ ഹ​​​സ​​​ൻ, ജോ​​​സ് കോ​​​ല​​​ടി എ​​​ന്നി​​​വ​​​ർ സ​​​മീ​​​പം.

Related posts