പി.​സി. ജോ​ർ​ജ് അ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി ഒ​രു സി​നി​മ: കെ.​കെ.​കെ. മൂ​ന്ന് രാ​ജ തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

കേ​ര​ള​ത്തി​ലെ ക​ലു​ഷി​ത​മാ​യ രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ പി.​സി.​ജോ​ർ​ജ് കേ​ര​ള​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും? ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് കെ.​കെ.​കെ. മൂ​ന്ന് രാ​ജ എ​ന്ന ചി​ത്രം. രേ​വ​തി ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു വേ​ണ്ടി ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, നി​ർ​മാ​ണം, ക​ഥ, തി​ര​ക്ക​ഥ, സം​ഗീ​തം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ്വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം, എ​രു​മേ​ലി, ക​മ്പം, തേ​നി, കൊ​ടൈ​ക്ക​നാ​ൽ,ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. ഫെ​ബ്രു​വ​രി അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തും.

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഓ​രോ സം​ഭ​വ​ങ്ങ​ളി​ലും, അ​ഭ്യ​ന്ത​ര മ​ന്ത്രി എ​ന്ന നി​ല​യി​ൽ, പി.​സി.​ജോ​ർ​ജ് ഇ​ട​പെ​ടു​ന്ന​തും അ​തെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തും പ്രേ​ക്ഷ​ക​ർ​ക്ക് രു​ചി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഡി​വൈ​എ​സ്പി സൂ​ര്യ​ദേ​വ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ ആ​ണ്.

ഒ​രു ഗ്രാ​മ​ത്തി​ൽ കു​റ​ച്ച് ചീ​ട്ടു​ക​ളി​ഭ്രാ​ന്ത​ന്മാ​ർ ജീ​വി​ച്ചി​രു​ന്നു. കു​ടും​ബം അ​ന്വേ​ഷി​ക്കാ​തെ ന​ട​ന്ന​ത് കാ​ര​ണം ഒ​രു​വ​ന്‍റെ ര​ണ്ട് സ്ക്കൂ​ൾ കു​ട്ടി​ക​ൾ മി​സിം​ഗ് ആ​കു​ന്നു. ഈ ​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ, ക്രൈം ​ബ്രാ​ഞ്ച് ഡി​എ​സ്പി സൂ​ര്യ​ദേ​വ എ​ത്തു​ന്നു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കേ​ര​ളം ഞെ​ട്ടി​യ പ​ല സം​ഭ​വ​ങ്ങ​ളും ക​ട​ന്നു​വ​രു​ന്നു. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ഇ​ട​പെ​ടു​ന്ന അ​ഭ്യ​ന്ത​ര മ​ന്ത്രി പി. ​ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു വേ​ണ്ടി ന​ട​ത്തി​യ​ത്.

കൂ​റ്റ​ൻ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും, മ​നോ​ഹ​ര​മാ​യ ഗാ​ന രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പി.​സി.​ജോ​ർ​ജ്, ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, ബോ​ബ​ൻ ക​ങ്ങ​ഴ, സോ​ണി​യ ആ​ല​പ്പു​ഴ, അ​ഡ്വ.​നോ​ബി​ൾ മാ​ത്യു,ബി​ന്ദു​ചു​ന​ക്ക​ര, ആ​ശ എ​റ​ണാ​കു​ളം,അ​നു അ​നീ​ഷ്,അ​ജീ​ഷ് അ​ശോ​ക​ൻ, ര​തീ​ഷ് എം, ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, സ​ജി​ത്ത് ക​ല​വൂ​ർ, ജോ​സ് പാ​ല,മ​നു ആ​ന​ക്കു​ഴി, രാ​ജ ക​മ്പം എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഫെ​ബ്രു​വ​രി അ​വ​സാ​നം ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.

രേ​വ​തി ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു​വേ​ണ്ടി ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, നി​ർ​മാ​ണം, സം​വി​ധാ​നം, ഗാ​ന ര​ച​ന,സം​ഗീ​തം, ക​ഥ, തി​ര​ക്ക​ഥ എ​ന്നി​വ നി​ർ​വ്വ​ഹി​ക്കു​ന്നു. കോ. ​പ്രൊ​ഡ്യൂ​സ​ർ – ബോ​ബ​ൻ ക​ങ്ങ​ഴ, കാ​മ​റ – സ​ബി​ൻ കെ. ​ലാ​ൽ, എ​ഡി​റ്റ​ർ-​ര​ഞ്ജി​ത്ത് ആ​ർ, ബാ​ക്ക്ഗ്രൗ​ണ്ട് സ്ക്കോ​ർ – സു​രേ​ഷ് ന​ന്ദ​ൻ, ആ​ലാ​പ​നം – ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, ആ​ർ​ട്ട് – ഷി​ജു​ചെ​ല്ല​പ്പ​ൻ, മേ​ക്ക​പ്പ് – രാ​ജു കോ​ട്ട​യം.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – രാ​ജ ക​മ്പം, മാ​നേ​ജ​ർ – സ്ഫ​ടി​കം ടി.​ജെ. ച​ങ്ങ​നാ​ശേ​രി, കാ​സ്റ്റിം​ഗ് മാ​നേ​ജ​ർ – അ​ജേ​ഷ് ച​ങ്ങ​നാ​ശേ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – രാ​ജേ​ഷ് കെ.​രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ – ദാ​സ് ആ​ചാ​രി, കോ​സ്റ്റ്യൂം ഡി​സൈ​നിം​ഗ് -എ​വ​ർ​ഷൈ​ൻ, അ​ജീ​ബ് തെ​ങ്ങ​ണ,പോ​സ്റ്റ​ർ ഡി​സൈ​ൻ – ഷി​ബി​ൻ പി. ​മാ​ർ​ട്ടി​ൻ, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ – ജോ​സ് പാ​ല, പി.​ആ​ർ.​ഒ – അ​യ്മ​നം സാ​ജ​ൻ, വി​ത​ര​ണം – വേ​ന്ദ​ർ മൂ​വീ​സ്

Related posts

Leave a Comment