
ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് ലോകത്തുള്ള ഭൂരിഭാഗം ആളുകളും. അക്കൂട്ടത്തില്‍ കുടുംബം പുലര്‍ത്താന്‍ കച്ചവടവും കൂലിപ്പണിയുമൊക്കെ ചെയ്യുന്ന കൊച്ചു കുട്ടികളുമുണ്ട്.
രാജ്യത്ത് ബാല വേല നിരോധിച്ചെങ്കിലും കുടുംബ ബിസിനസ് ചെയ്യാന്‍ കുട്ടികള്ക്കാവുമെന്ന വ്യവസ്ഥ നിലവിലുണ്ട്.
എന്നാല്‍ പല കുട്ടികള്‍ക്കും പട്ടിണിമാറ്റണമെങ്കിലും എത്തെങ്കിലും ജോലി ചെയ്യണമെന്ന അവസ്ഥയാണുള്ളത്.
ഇത്തരത്തില്‍ കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ സാധനങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന നിരവധി കുട്ടികള്‍ നമ്മുടെ നാട്ടിലുമുണ്ട്.
അത്തരത്തിലൊരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മയില്‍പ്പീലി കൊണ്ടുള്ള വിശറി വില്ക്കാന് നടക്കുന്ന ഒരു പയ്യനാണ് ഇവിടെ താരമായത്.
തന്റെ അടുത്തെത്തിയ കുട്ടിയോട് ‘ ഇത് വാങ്ങിക്കുമോ’ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചാല്‍ വിശറി വാങ്ങാമെന്ന് പറഞ്ഞ സായിപ്പിനെയാണ് പയ്യന് ഞെട്ടിച്ചത്.
ഇംഗ്ലീഷ് മാത്രമല്ല ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക്,ജര്‍മന്‍, സ്പാനിഷ് എന്നീ ഭാഷകളില്‍ വിശറി വാങ്ങാനഭ്യര്ഥിച്ചാണ് കുട്ടി സായിപ്പിനെ ഞെട്ടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.