ആദിവാസി സ്ത്രീകളെ പീഡിപ്പിച്ച സംഭവം ഒതുക്കി തീര്‍ക്കാനുളള തന്ത്രം വിലപ്പോവില്ല: പി. രാമഭദ്രന്‍

klm-peedanamകൊല്ലം: വയനാട്ടിലെ വെളളമുണ്ടയില്‍ ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭയപ്പെടുത്തി നിര്‍ത്തിയിട്ട് ആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവം ഒതുക്കി തീര്‍ക്കാനുളള തന്ത്രം വിലപ്പോവില്ലെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പ്രസ്താവിച്ചു.

ആദിവാസി യുവതികള്‍ നല്‍കിയ പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കാതിരുന്ന വെളളമുണ്ട എസ്.ഐയെ സസ്‌പെന്റ് ചെയ്തുകൊണ്ട് മാത്രം  കാര്യം ഒതുക്കിതീര്‍ക്കാനാണ്  അണിയറയില്‍ നീക്കം നടക്കുന്നത്. കേരളത്തില്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും സുരക്ഷിതത്വം ഇല്ലെന്ന് വരുന്നത് തങ്ങള്‍ക്ക് അപകീര്‍ത്തികരമാണെന്ന് കണ്ടാണ് ഈ നീക്കം.

കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്ന ഈ സമീപനം മനുഷ്യനീതിക്ക് വിരുദ്ധമാണ്. കുറ്റവാളികളെ കണ്ടത്തി ശിക്ഷിക്കുന്നതിലൂടെ മാത്രമെ സാമാന്യനീതിയെങ്കിലും ലഭ്യമായെന്ന് കരുതാനാകൂ. ഭാരത്തിലാകെ നടന്നുകൊണ്ടിരിക്കുന്ന ദലിതര്‍ക്ക് നേരെയുളള ആക്രമണത്തിന്റെ ഭാഗമായി വെളളമുണ്ട പ്രശ്‌നത്തെയും കണ്ട് കര്‍ശനനടപടി സ്വീകരിക്കേണ്ടതാണെന്ന് രാമഭദ്രന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Related posts