അടൂര്‍: യുവതിയെ വിവാഹവാഗ്ദാനം നല്കി, വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളില് വീട്ടില്‍ സുഭാഷി(24)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
2022 ല്‍ ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുമായി, ഇയാളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവദിവസമായ ഏപ്രില്‍ 10ന് വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
കിണറിന്റെ റിംഗ് വര്‍ക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്റെ സുഹൃത്താണ്. ഫോണ്‍ നമ്പര്‍ ബന്ധുവില്‍ നിന്നു വാങ്ങിയ സുഭാഷ് പിന്നീടുവിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലായി.
പത്തനംതിട്ട ജെഎഫ്്എം കോടതിയില്‍ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട വനിതാ സ്റ്റേഷന് എസ്എച്ച്ഒ കെ. ആര്. ഷെമി മോള് മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകം, എ എസ് ഐ പ്രശാന്ത്, എസ് സിപിഓ ഷൈന്‍ കുമാര്‍, സിപിഓമാരായ സുജിത്, സുഡാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.