ക്ഷേ​ത്ര​ത്തി​ൽ പോ​കാ​ൻ മ​ധ്യ​വ​യ​സ്ക​യെ കൂ​ടെ​ക്കൂ​ട്ടി; മ​ദ്യം ന​ൽ​കി മ​യ​ക്കി​യേ​ശേ​ഷം ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ; 52കാ​ര​നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

ഹ​രി​പ്പാ​ട്: മ​ധ്യ​വ​യ​സ്ക​യെ  ബ​ന്ധു​ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പ്ര​തി​യെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ഴി​ക്ക​ൽ ത​റ​യി​ൽ ക​ട​വി​ൽ മീ​ന​ത്ത് പ്ര​സ​ന്ന​ൻ (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ പോ​കാ​ൻ എ​ന്ന വ്യാ​ജേ​ന മ​ധ്യ​വ​യ​സ്ക​യെ സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി വീ​ട്ടി​ൽ എ​ത്തി​ച്ച്‌  മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഉ​ച്ച​യോ​ടെ ഇ​വ​രെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ന്നെ തി​രി​കെ വീ​ടി​നു സ​മീ​പ​ത്ത് എ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​ർ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ച്ചി​റ​യി​ലേ​ക്കു പോ​യ പ്ര​തി​യെ അ​വി​ടെ​യെ​ത്തി​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്എ​ച്ച്ഒ  പി.എ​സ്‌. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം എ​സ്ഐമാ​രാ​യ ര​തീ​ഷ് ബാ​ബു, വ​ർ​ഗീ​സ് മാ​ത്യു, സി​പി​ഒമാ​രാ​യ രാ​ഹു​ൽ ആ​ർ. കു​റു​പ്പ്, ജ​ഗ​ന്നാ​ഥ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment