ക​ന​ത്ത മ​ഴ​യി​ലും അ​യ്യ​പ്പ ഭ​ക്ത​രു​ടെ തി​ര​ക്ക്; ഇ​ന്ന​ലെ മാ​ത്രം എ​ത്തി​യ​ത് അ​ര​ല​ക്ഷ​ത്തോ​ളം ഭ​ക്ത​ർ

വൃ​ശ്ചി​ക മാ​സ​ത്തി​ൽ പൊ​ന്നു പ​മ്പയി​ൽ കു​ളി​ച്ചു തൊ​ഴു​ത് മ​ല ക​യ​റി അ​യ്യ​നെ കാ​ണാ​ൻ അ​യ്യ​പ്പ ഭ​ക്ത​രു​ടെ തി​ര​ക്ക്. ക​ന​ത്ത മ​ഴ​യി​ലും അ​യ്യ​പ്പ​ന്മാ​രു​ടെ തി​ര​ക്ക് ശ​മി​ക്കു​ന്നി​ല്ല.

ഇ​ന്ന​ലെ മാ​ത്രം 38,000 ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി. അ​ര ല​ക്ഷ​ത്തോ​ളം ഭ​ക്ത​ർ ഇ​ന്നും ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 1,61,789 ഭ​ക്ത​രാ​യി​രു​ന്നു ആ​ദ്യ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ദ​ർ​ശ​ന​ത്തി​നെ​ത്തി മ​ട​ങ്ങി​യ​ത്. 37,848 -ഓ​ളം ഭ​ക്ത​രാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​മു​ഖേ​ന ബു​ക്കിം​ഗി​ലൂ​ടെ എ​ത്തി​യ​ത്.

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​തീ​ക്ഷ.

മ​ല കേ​റാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് വ​നം​വ​കു​പ്പ് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്നു​ണ്ട്. അ​യ്യ​പ്പ​ൻ​മാ​രു​ടെ സു​ര​ക്ഷ​ക്കാ​യി കാ​ന​ന​പാ​ത​യി​ൽ 50 ൽ ​പ​രം ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment