മി​സ്ഡ് കോ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീഡിപ്പിച്ച കേ​സി​ൽ പ്രതിക്കു ജീ​വ​പ​ര്യ​ന്തം; അ​പൂ​ർ​വ​ വി​ധി​യു​മാ​യി കോ​ട​തി


തൃ​ശൂ​ർ: മി​സ്ഡ് കോ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും 12 വ​ർ​ഷം ക​ഠി​ന​ത​ട​വും ശിക്ഷവി​ധി​ച്ച് കോ​ട​തി.

നോ​ർ​ത്ത് പ​റ​വൂ​ർ പാ​ലാ​ത്തു​രു​ത്ത് ക​ള​ത്തി​പ്പ​റ​ന്പി​ൽ ചി​ഞ്ചു ഖാ​നെ(34)​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഡി. ​അ​ജി​ത്കു​മാ​ർ ശി​ക്ഷി​ച്ച​ത്. ബ​ലാ​ൽ​സം​ഗ​ക്കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

2011ലാ​ണ് കേ​സി​നാ​സ്പ​ദമാ​യ സം​ഭ​വം. മി​സ്ഡ് കോ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട അം​ഗ​പ​രി​മി​ത​കൂ​ടി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

മൂ​ന്നുവ​ർ​ഷ​ത്തോ​ളം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്തു പ്ര​തി എ​ത്തി ബ​ലാ​ൽ​സം​ഗം ചെ​യ്തു. തു​ട​ർ​ന്നു യു​വ​തി പ്ര​സ​വി​ക്കു​ക​യും കു​ഞ്ഞ് ആ​റുമാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​വ​രം പു​റ​ത്തുപ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു പു​റ​മെ, യു​വ​തി​യി​ൽനി​ന്ന് 50,000 രൂ​പ​യും അ​രപ​വ​ൻ വീ​ത​മു​ള്ള ര​ണ്ടു ജോ​ഡി സ്വ​ർ​ണ​ക്ക​മ്മ​ലു​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

ദ​രി​ദ്ര കു​ടും​ബാം​ഗ​മാ​യ യു​വ​തി കൂ​ലി​പ്പ​ണി ചെ​യ്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. പ്ര​തി യ​ഥാ​ർ​ഥ പേ​രും വി​ലാ​സ​വും, താ​ൻ വി​വാ​ഹി​ത​നും കു​ട്ടി​ക​ളു​ടെ പി​താ​വാ​ണെ​ന്നു​മു​ള്ള വി​വ​ര​വും മ​റ​ച്ചു​വ​ച്ചാ​ണ് യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച​ത്.

പ്ര​തി ച​തി​യും വി​ശ്വാ​സ​വ​ഞ്ച​ന​യും ചെ​യ്തു​വെന്നു തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യു​ള്ള അ​തി​ക്ര​മം ത​ട​യു​ന്ന നി​യ​മ​പ്ര​കാ​ര​മാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് 12 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 3,22,000 രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും വി​ധി​ച്ച​ത്. പി​ഴ​ത്തു​ക പ്ര​തി​യി​ൽനി​ന്ന് ഈ​ടാ​ക്കി യു​വ​തി​ക്കു ന​ൽ​കും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റുമാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അഡ്വ. കെ.​ഡി. ബാ​ബു ഹാ​ജ​രാ​യി.

Related posts

Leave a Comment