ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നിന്ന് തുടങ്ങിയ പരിചയം വിവാഹ വാഗ്ദാനം വരെയെത്തി;പിന്നീട് നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; 5 ലക്ഷം വാങ്ങി പറ്റിച്ചു; തട്ടിപ്പു മനസിലാക്കിയ യുവതി പോലീസിൽ പരാതി നൽകി യുവാവിനെ കുടുക്കിയതിങ്ങനെ…


ക​ല്ല​റ: വി​ക​ലാം​ഗ​യാ​യ സ്ത്രീ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം കൈ​ക്ക​ലാ​ക്കി മു​ങ്ങുകയും ചെയ്തയാൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ർ ചോ​ക്കാ​ട് കൂ​വ പു​റ​ത്ത് വീ​ട്ടി​ൽ സോ​ണി (44) യെ​യാ​ണ് പാ​ങ്ങോ​ട് പോ​ലീ​സ് തി​രു​വ​ന​ന്ത​പു​രം അ​രിസ്റ്റോ ​ജം​ഗ്ഷ​നി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ : യു​വ​തി​യെ പ്ര​തി ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ർ​ന്നി​ങ്ങോ​ട്ട് നി​ര​വ​ധി ത​വ​ണ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും എ.​ടി.​എം.​കൈ​ക്ക​ലാ​ക്കി അഞ്ച് ല​ക്ഷം രൂ​പ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തുടർന്ന് സ്ത്രീ​ പോലീസിൽ പരാതി നൽകുകയായിരുന്നു. പ​രാ​തി​യു​ടെ ആ​ടി​സ്ഥാ​ന​ത്തി​ൽ മു​ങ്ങി ന​ട​ന്ന പ്ര​തി​യെ പാ​ങ്ങോ​ട് സിഐ ​സു​നീ​ഷ്, എ​സ്ഐ ജെ.​അ​ജ​യ​ൻ, എം.​സു​ലൈ​മാ​ൻ, ആ​ർ.​രാ​ജ​ൻ, എ.​എ​സ്.​ഐ. താ​ഹി​ർ, സി.​പി.​ഒ മാ​രാ​യ ര​ഞ്ചീ​ഷ്, നി​സ്സാ​ർ, മു​കേ​ഷ് എ​ന്നി​വ​ർ ചേർന്ന്് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts