പ്രണയം നടിച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാമുകൻ അറസ്റ്റിൽ; വി​ദ്യാ​ർ​ഥിനി സ്കൂ​ളി​ൽ പോ​കാ​താ​യ​ത് ചോദ്യം ചെയ്തപ്പോളാണ് സംഭവം പുറത്താകുന്നത്

ചാ​ത്ത​ന്നൂ​ർ: പ്ല​സ് ടു ​വി​ദ്യാ​ർ​ഥിനി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പാ​രി​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി.​ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​ട​വ വെ​ൺ​കു​ളം കാ​ട്ടും​പു​റ​ത്ത് വീ​ട്ടി​ൽ വി​ശാ​ഖ്(22) ആ​ണ് പി​ടി​യി​ലാ​യ​ത്.​

ചി​റ​ക്ക​ര സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച​തായി പറയുന്നത്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥിനി സ്കൂ​ളി​ൽ പോ​കാ​താ​യ​ത് വീ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തു.​

വീ​ട്ടു​കാ​ർ ശ​കാ​രി​ച്ച​തി​നെ പ​റ്റി പ​രാ​തി പ​റ​യാ​ൻ പെ​ൺ​കു​ട്ടി പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്താ​യ​ത്.​

തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ കാ​മു​ക​നെ എ​സ്ഐ രാ​ജേ​ഷ്, ​എ​സ്ഐ ഗി​രീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തത്. കൊ​ല്ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ഇയാളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts