എം​ജി​ആ​ർ സ്മാ​ര​ക​മ​ന്ദി​രം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ; ന​വീ​ക​രി​ച്ച വീ​ടി​നു​മു​ന്നി​ലാ​യി എം​ജി​ആ​ർ പ്ര​തി​മ​ സ്ഥാ​പി​ച്ചു

കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​ർ സ​ത്യ​ഭാ​മ നി​ല​യ​ത്തി​ൽ എം​ജി​ആ​ർ സ്മാ​ര​ക​മ​ന്ദി​ര നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ചെ​ന്നൈ​യി​ലു​ള്ള സം​ഘ​ട​ന​യാ​ണ് ചെ​ടി​ത്തൂ​പ്പു​ക​ളും സം​ര​ക്ഷ​ണ​മി​ല്ലാ​തെ ഇ​ഴ​ജ​ന്തു​ക്ക​ൾ നി​റ​ഞ്ഞ വീ​ടി​നെ ആ​ധു​നി​ക​രീ​തി​യി​ൽ സ്മാ​ര​ക​മ​ന്ദി​ര​മാ​ക്കി നി​ർ​മി​ച്ച​ത്.

എം​ജി​ആ​റി​ന്‍റെ അ​മ്മ സ​ത്യ​ഭാ​മ​യു​ടെ പേ​രി​ലാ​ണ് പ​ന്ത്ര​ണ്ട് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മു​ള്ള​ത്. ചി​ത​ല​രി​ച്ചു താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യി ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന മീ​നാ​ക്ഷി​യും മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​ളും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി. പി​ന്നീ​ട് വീ​ട് ആം​ഗ​ൻ​വാ​ടി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ ആം​ഗ​ൻ​വാ​ടി മു​റി, പാ​ർ​ക്ക്, ശു​ചി​മു​റി, എം​ജി​ആ​ർ മ്യൂ​സി​യം, സ​ന്ദ​ർ​ശ​ക ഗാ​ല​റി എ​ന്നി​വ​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ന​വീ​ക​രി​ച്ച വീ​ടി​നു​മു​ന്നി​ലാ​യി എം​ജി​ആ​ർ പ്ര​തി​മ​യും സ്ഥാ​പി​ച്ചു. ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ സം​സ്ഥാ​ന ഗ​വ​ർ​ണ​റെ​യും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള എ​ഐ​ഡി​എം​കെ നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

വീ​ടി​നു പി​റ​കു​വ​ശ​ത്താ​യി ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന കി​ണ​റും പു​ന​ർ​നി​ർ​മി​ച്ചു സ​ത്യ​വി​ലാ​സം എ​ന്നു​പേ​രു കൊ​ത്തി നി​റം അ​ടി​ച്ച് ന​വീ​ക​രി​ച്ചു. ത​മി​ഴ്നാ​ട് മു​ൻ​മു​ഖ്യ​മ​ന്ത്രി​യാ​യ എം​ജി​ആ​ർ മ്യൂ​സി​യം എ​ന്ന പേ​രി​ലാ​ണ് ഇ​വി​ടം നാ​മ​ക​ര​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം നൂ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എം​ജി​ആ​റി​ന്‍റെ അ​മ്മ സ​ത്യ​ഭാ​മ​യും കു​ടും​ബ​വും വ​ട​വ​ന്നൂ​രി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​വി​ടെ​നി​ന്നും ഉ​പ​ജീ​വ​ന​മാ​ർ​ഗം തേ​ടി സ​ത്യ​ഭാ​മ​യും കു​ടും​ബ​വും ശ്രീ​ല​ങ്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പി​ന്നീ​ട് ചെ​ന്നൈ​യി​ലെ​ത്തി​യ എം​ജി​ആ​ർ കു​ടും​ബം ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​വി​ടേ​യ്ക്ക് എ​ത്തി​യി​രു​ന്നി​ല്ല.

എം​ജി​ആ​റി​ന്‍റെ സ​ഹോ​ദ​ര​ൻ എം.​ജി.​ച​ക്ര​പാ​ണി ര​ണ്ടു​ത​വ​ണ കൊ​ല്ല​ങ്കോ​ട്ട സ​ത്യ​ഭാ​മ ഭ​വ​നം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. എം​ജി​ആ​ർ മ്യൂ​സി​യം വ​ട​വ​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ജി​ല്ല​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​മാ​കും. വ​ട​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​നു എം​ജി​ആ​ർ ക​ല്യാ​ണ​മ​ണ്ഡ​പം എ​ന്നും നാ​മ​ക​ര​ണം ചെ​യ്തു.

ത​മി​ഴ്നാ​ട് മു​ൻ​മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി എം​ജി​ആ​റി​നെ മ​ല​യാ​ളി​യെ​ന്ന് അ​ധി​ക്ഷേ​പി​ച്ച​തി​നു കാ​ര​ണം വ​ട​വ​ന്നൂ​രി​ലു​ള്ള സ​ത്യ​വി​ലാ​സം ഭ​വ​ന​ത്തെ സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related posts