പ​ത്തു വ​യ​സു​കാ​രി​ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം; നാൽപത്തിയൊന്നുകാരന് 142 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ഞ്ചു​ല​ക്ഷം പി​ഴ​യും വിധിച്ച് കോടതി

 

പ​ത്ത​നം​തി​ട്ട: പ​ത്തു​വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 142 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യും. 

ക​വി​യൂ​ർ ഇ​ഞ്ച​ത്ത​ടി പു​ലി​യ​ള​യി​ൽ ബാ​ബു (ആ​ന​ന്ദ​ൻ, 41)വി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്സോ പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ ശി​ക്ഷി​ച്ച​ത്.  പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ മൂ​ന്നു  വ​ർ​ഷം അ​ധി​ക ത​ട​വി​നും ശി​ക്ഷി​ച്ചു.

2020 മു​ത​ലു​ള്ള ഒ​രു കാ​ല​യ​ള​വി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി കു​ട്ടി​യെ ഇ​യാ​ൾ അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​മാ​ക്കി​യ​താ​ണ് കേ​സ്. 

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 142 വ​ർ​ഷ​ത്തെ ത​ട​വ് കോ​ട​തി വി​ധി​ച്ചെ​ങ്കി​ലും ഒ​ന്നി​ച്ച് അ​നു​ഭ​വി​ക്കു​ന്ന​തി​നാ​ൽ 60 വ​ർ​ഷം ജ​യി​ലി​ൽ കി​ട​ന്നാ​ൽ മ​തി​യാ​കും. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടി​യ കാ​ല​യ​ള​വി​ലെ ശി​ക്ഷാ​വി​ധി​യാ​ണി​ത്. 

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലെ ചി​ല സം​ശ​യ​ങ്ങ​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ട്ടി ക​ര​യു​ന്ന​തും ശ്ര​ദ്ധ​യി​ൽ പെ​ട്ട മാ​താ​വ്  ഭ​ർ​ത്താ​വി​നോ​ട് ഈ ​വി​വ​രം പ​റ​യു​ക​യും തു​ട​ർ​ന്നു കു​ട്ടി​യോ​ടു വി​വ​ര​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു ചോ​ദി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന വി​വ​ര​ങ്ങ​ൾ വെ​ളി​വാ​ക്കു​ന്ന​തി​നി​ട​യാ​യ​ത്.

Related posts

Leave a Comment