മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ പിൻതുണച്ച് ഏ.കെ ആന്‍റണി;  മകന്‍റെ പി​ന്തു​ണ​ തരൂരിന്; അനിലിന് ന​ന്ദി​യ​റി​യി​ച്ച് ശശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​നി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ അ​നി​ല്‍.​കെ.​ആ​ന്‍റണി​ക്ക് ന​ന്ദി​യ​റി​യി​ച്ച് ശ​ശി ത​രൂ​ര്‍.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് എ.​കെ.​ആ​ന്‍റണി​യു​ടെ മ​ക​നും കെ​പി​സി​സി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്‍​വീ​ന​റു​മാ​യ അ​നി​ല്‍ ആ​ന്‍റണി​ക്ക് ത​രൂ​ര്‍ ന​ന്ദി പ​റ​ഞ്ഞ​ത്.

നേ​ര​ത്തെ, ത​രൂ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ വീ​ണ്ടെ​ടു​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം മാ​റ്റ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണെ​ന്നും അ​നി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ത​രൂ​രി​ന്‍റെ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ നി​ര്‍​ദേ​ശി​ച്ച​വ​രി​ല്‍ ഒ​ന്നാ​മ​നാ​യി എ.​കെ.​ആ​ന്‍റ​ണി ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ന്‍ ത​രൂ​രി​നൊ​പ്പ​മാ​ണെ​ന്ന് അ​നി​ല്‍ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment