പരീക്ഷയ്ക്കെത്തിയ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന്

ത​ല​ശേ​രി: സേ ​പ​രീ​ക്ഷ​ക്കെ​ത്തി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്തു. ചൊ​ക്ലി പ​ന്ന്യ​ന്നൂ​ര്‍ സ്വദേശിയാണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്ത​ത്. കേ​സ് നാ​ളെ കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​തി​നി​ടെ പ്ര​തി​യെ തേ​ടി ത​ല​ശേ​രി പോ​ലീ​സ് ഇ​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് തി​രി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യ്ക്കാ​യി പോ​ലീ​സ് പ്ര​തി​യു​ടെ വീ​ട്ടി​ലും ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ മാ​സം 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ധ്യാ​പ​ക​നി​ല്‍ നിന്നും ദു​ര​നു​ഭ​വം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടി​ല​റി​യി​ക്കു​ക​യും ചൈ​ല്‍​ഡ് ലൈ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

ചൈ​ല്‍​ഡ് ലൈ​ന്‍ കൗ​ണ്‍​സി​ല​ര്‍ പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സി​ന് കൈ​മാ​റു​ക​യും ടൗ​ണ്‍ പോ​ലീ​സ് പോ​ക്‌​സോ പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts