റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കം:  സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള രാ​ജേ​ഷി​ന്‍റെ അ​വി​ഹി​ത ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ചത് ;  പോലീസ്കു ​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് കൊ​ല​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 12 പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ള്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

ഒ​ന്നാം പ്ര​തി അ​ബ്ദു​ള്‍ സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള രാ​ജേ​ഷി​ന്‍റെ അ​വി​ഹി​ത ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. കേ​സി​ലെ മു​ഖ്യ പ്ര​തി സ​ത്താ​ര്‍ ഇ​പ്പോ​ഴും വി​ദേ​ശ​ത്താ​ണ്.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ലി​ഭാ​യി, മൂ​ന്നാം പ്ര​തി അ​പ്പു​ണ്ണി, നാ​ലാം പ്ര​തി ത​ന്‍​സീ​ര്‍ എ​ന്നി​വ​ര്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. 1,500 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജേ​ഷി​നെ അ​ക്ര​മി സം​ഘം മ​ട​വൂ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തെ സ്റ്റു​ഡി​യോ​യി​ൽ വ​ച്ചാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ബ്ദു​ല്‍ സ​ത്താ​ര്‍ ന​ല്‍​കി​യ ക്വ​ട്ടേ​ഷ​ന്‍ അ​നു​സ​രി​ച്ചു​ള്ള കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജേ​ഷ് മു​ന്‍​പു ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യ​വെ സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​മാ​ണു വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണ​മാ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

Related posts