ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പലതവണകളായി തട്ടിയെടുത്തത് ലക്ഷങ്ങൾ; വട്ടിയൂർക്കാവിലെ അസീം പോലീസ് പിടിയിൽ


പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലുള്ള വീട്ടമ്മയെ ഫോ​ണി​ലൂ​ടെ ഭീ​ഷണി​പ്പെ​ടു​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​വ​ല്ലൂ​ര്‍ ക​ട​മ്പ​റ​വി​ള ജാ​സ്മി​ന്‍ മ​ന്‍​സി​ലി​ല്‍ അ​സീ​മി​നെ (32) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.വീ​ട്ട​മ്മ​യെ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

കൂ​ടാ​തെ ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും പ​ല ത​വ​ണ​ക​ളാ​യി ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്​ഐ​മാ​രാ​യ ബൈ​ജു , അ​രു​ണ്‍ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Related posts

Leave a Comment