പെ​പ്പ്കാ​ർ​ട്ട്! ഇ-​കോ​മേ​ഴ്സ് ഭീ​മ​ൻ​മാ​ർ​ക്ക് ബ​ദ​ലാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തിയുടെ സ്വ​ന്തം ആ​പ്ലി​ക്കേ​ഷ​ൻ സവിശേഷതകള്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ഇ-​കോ​മേ​ഴ്സ് ഭീ​മ​ൻ​മാ​ർ​ക്ക് ബ​ദ​ലാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പെ​പ്പ്കാ​ർ​ട്ട് എ​ന്ന പേ​രി​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി.

സം​സ്ഥാ​ന​ത്തെ പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ബ​ഹു​മു​ഖ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വി​പ​ണി​യി​ലി​റ​ക്കു​ന്ന​തെ​ന്ന് കോ​ഴി​ക്കോ​ട് വ്യാ​പാ​ര ഭ​വ​നി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ച് ചെ​യ്തു​കൊ​ണ്ട് ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദ്ദീ​ൻ പ​റ​ഞ്ഞു.

ഇ-​ഷോ​പ്പിം​ഗ്, ഹൈ​പ്പ​ർ ലോ​ക്ക​ൽ ഡെ​ലി​വ​റി, ഡി​ജി​റ്റ​ൽ വാ​ല​റ്റ്, ജി​യോ സേ​ർ​ച്ചിം​ഗ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, ഡാ​റ്റ അ​ന​ല​റ്റി​ക്സ്, സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ട്രെ​യി​നിം​ഗ്, ഓ​ൺ​ലൈ​ൻ റെ​പ്യൂ​ട്ടേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ആ​പ്പ്.

വ്യാ​പാ​രി​ക​ൾ ത​ങ്ങ​ളു​ടെ ഷോ​പ്പ് പെ​പ്പ്കാ​ർ​ട്ടി​ൽ ലി​സ്റ്റ് ചെ​യ്യു​ന്ന​തോ​ടെ ഷോ​പ്പി​നെ ഡി​ജി​റ്റൈ​സ് ചെ​യ്യാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡെ​ലി​വ​റി സി​സ്റ്റം വ​ഴി സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​നും സാ​ധി​ക്കും. സേ​വ് ദ ​മ​ർ​ച്ച​ന്‍റ് എ​ന്ന കാ​ന്പ​യി​ൻ വ​ഴി അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കൈ​താ​ങ്ങാ​യി പെ​പ്പ​കാ​ർ​ട്ടി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.

Related posts

Leave a Comment