കൂട്ടിലല്ല, കാട്ടിലാണ് വളരേണ്ടത്; കോട്ടയം പാറമ്പുഴയിൽ വിരിഞ്ഞ പാമ്പിൻ കുഞ്ഞുങ്ങൾ പമ്പാ വനത്തിലേക്ക്

കോ​ട്ട​യം: പാ​റ​ന്പു​ഴ ഫോ​സ്റ്റ് ഓ​ഫീ​സി​ൽ മു​ട്ട വി​രി​ഞ്ഞി​റ​ങ്ങി​യ 22 പെ​രു​ന്പാ​ന്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം പ​ന്പാ വ​ന​ത്തി​ൽ തു​റ​ന്നു വി​ടും.

പാ​റ​ന്പു​ഴ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ സ്പെ​ഷ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ണു ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ പാ​ന്പി​ൻ മു​ട്ട​ക​ൾ വി​രി​യാ​ൻ തു​ട​ങ്ങി​യ​ത്.

ഏ​ക​ദേ​ശം ഒ​രു മാ​സം മു​ന്പ് കാ​വാ​ലം കൃ​ഷ്ണ​പു​ര​ത്തി​നു സ​മീ​പ​ത്തെ ആ​ളോ​ഴി​ഞ്ഞ പ​റ​ന്പി​ൽ​നി​ന്നാ​ണ് ഫോ​റ​സ്റ്റ് വി​ഭാ​ഗ​ത്തി​നു പെ​രു​ന്പാ​ന്പി​നെ മു​ട്ട​ക​ൾ ഉ​ൾ​പ്പെ​ടെ കി​ട്ടി​യ​ത്. തു​ട​ർ​ന്നു പാ​ന്പി​നെ​യും മു​ട്ട​ക​ളെ​യും ചാ​ക്കി​ലാ​ക്കി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​ച്ചു.

മു​ട്ട​യോ​ടു കൂ​ടി കി​ട്ടു​ന്ന പാ​ന്പു​ക​ളെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തു​റ​ന്നു​വി​ട​ണ​മെ​ന്ന നി​യ​മ​മ​നു​സ​രി​ച്ചു പെ​രു​ന്പാ​ന്പി​നെ എ​രു​മേ​ലി വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. 27 ദി​വ​സം മു​ട്ട ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചു. പ​ല്ലി, ചെ​റി​യ പു​ൽ​ച്ചാ​ടി എ​ന്നി​വ​യൊ​ണു പാ​ന്പി​ൻ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് തീ​റ്റ​യാ​യി ന​ൽ​കു​ന്ന​ത്.

സ്പെ​ഷ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സി​ലെ വാ​ച്ച​ർ കെ.​എ. അ​ബീ​ഷ്, എ​സ്എ​ഫ്ഒ ജ​യേ​ന്ദ്ര​കു​മാ​ർ, ഡ്രൈ​വ​ർ ബി​നോ​യി, സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മു​ട്ട​ക​ൾ വി​രി​യി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

മ​ണ​ർ​കാ​ട് നി​ന്നു കി​ട്ടി​യ ക​ണ്ണി​നു പ​രി​ക്കേ​റ്റ കു​റു​ന​രി​യെ​യും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​യും അ​ടു​ത്ത​ദി​വ​സം വ​ന​ത്തി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കും.

Related posts

Leave a Comment