ഇന്ധനവില ചരിത്രമായി! പെട്രോളിന് ഡല്‍ഹിയില്‍ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ ഇ​ന്നും നേ​രി​യ വ​ർ​ധ​ന. പെ​ട്രോ​ളി​ന് 12 പൈ​സ വ​ർ​ധി​ച്ച് 77.90 രൂ​പ​യും ഡീ​സ​ലി​ന് 14 പൈ​സ വ​ർ​ധി​ച്ച് 70.34 രൂ​പ​യു​മാ​യി. പെ​ട്രോ​ളി​ന് ഡ​ൽ​ഹി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ എ​ത്തി. ഡ​ൽ​ഹി​യി​ൽ 73.95 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല.

കോ​ൽ​ക്ക​ത്ത​യി​ൽ 76.66 രൂ​പ​യും മു​ബൈ​യി​ൽ 81.80 രൂ​പ​യും ചെ​ന്നൈ​യി​ൽ 76.72 രൂ​പു​മാ​ണ് വി​ല. ഡീ​സ​ൽ വി​ല​യും റെ​ക്കോ​ർ​ഡ് ഉ​യ​ര​ത്തി​ലാ​ണ്. ഡ​ൽ​ഹി​യി​ൽ 64.82 രൂ​പ​യും കോ​ൽ​ക്ക​ത്ത​യി​ൽ 67.51 രൂ​പ​യും മും​ബൈ​യി​ൽ 69.02 രൂ​പ​യും 68.38 രൂ​പ​യു​മാ​ണ്.

അ​തേ​സ​മ​യം പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​നി​ല​പാ​ട്. കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നും ധ​ന​സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധി​യ​യും ഇ​ക്കാ​ര്യം തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക്രൂ​ഡ്ഓ​യി​ൽ വി​ല കൂ​ടു​ന്പോ​ൾ ഉ​പ​ഭോ​ക്താ​വ് സ​ഹി​ക്കേ​ണ്ടി​വ​രും എ​ന്നാ​ണു മ​ന്ത്രി പ​റ​ഞ്ഞ​ത്.

എ​ക്സൈ​സ് ഡ്യൂ​ട്ടി​യാ​യി പി​രി​ക്കു​ന്ന തു​ക​യു​ടെ 42 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്നു ണ്ടെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ബാ​ക്കി തു​ക എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് ചെ​ല​വാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​കു​തി കു​റ​യ്ക്ക​ലി​നെ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും തീ​രു​മാ​ന​മെ​ടു​ത്താ​ൽ അ​റി​യി​ക്കു​മെ​ന്നു​മാ​ണ് ധ​ന​കാ​ര്യ​സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധി​യ മ​റ്റൊ​രു ച​ട​ങ്ങി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.​മ​ൻ​മോ​ഹ​ൻ​സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ രാ​ജ്യാ​ന്ത​ര വി​ല​ക്ക​യ​റ്റം മൂ​ലം ക്രൂ​ഡ് വി​ല വീ​പ്പ​യ്ക്ക് 115 ഡോ​ള​ർ​വ​രെ എ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് ഡ്യൂ​ട്ടി ഗ​ണ്യ​മാ​യി കു​റ​ച്ചി​രു​ന്നു.

ന​രേ​ന്ദ്ര​മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഏ​താ​നും മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ക്രൂ​ഡ്ഓ​യി​ൽ വി​ല താ​ഴോ​ട്ടു​പോ​ന്നു. ഒ​ര​വ​സ​ര​ത്തി​ൽ വീ​പ്പ​യ്ക്ക് 40 ഡോ​ള​റി​ൽ താ​ഴെ​യാ​യി ക്രൂ​ഡ് വി​ല. ഈ ​സ​മ​യ​ത്ത് കേ​ന്ദ്രം പ​ണ്ട് കു​റ​ച്ച എ​ക്സൈ​സ് ഡ്യൂ​ട്ടി ക്ര​മേ​ണ കൂ​ട്ടി. പെ​ട്രോ​ളി​ന് 201‌4 ജൂ​ലൈ​യി​ൽ ലി​റ്റ​റി​ന് 9.48 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ഡ്യൂ​ട്ടി 2016 ജ​നു​വ​രി​യി​ൽ 21.48 രൂ​പ​യാ​ക്കി.

12 രൂ​പ​യു​ടെ വ​ർ​ധ​ന. ഡീ​സ​ലി​ന് ഇ​തേ കാ​ല‍​യ​ള​വി​ൽ 3.56 രൂ​പ​യി​ൽ​നി​ന്ന് 17.33 രൂ​പ​യി​ലേ​ക്കു വി​ല കൂ​ടി. 13.77 രൂ​പ​യു​ടെ വ​ർ​ധ​ന. ഒ​ൻ​പ​തു ത​വ​ണ​യാ​യി ഇ​ങ്ങ​നെ ഡ്യൂ​ട്ടി കൂ​ട്ടി​യ​തു​മൂ​ലം ഇ​വ​യി​ൽ​നി​ന്നു കേ​ന്ദ്ര​ത്തി​നു കി​ട്ടു​ന്ന നി​കു​തി 2013-14 ലെ 88,600 ​കോ​ടി രൂ​പ​യി​ൽ​നി​ന്ന് 2016-17 ൽ 2,53,254 ​കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ ഡ്യൂ​ട്ടി ലി​റ്റ​റി​ന് ര​ണ്ടു​രൂ​പ​വീ​തം കു​റ​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു​ലി​റ്റ​ർ പെ​ട്രോ​ളി​ന് 19.48 രൂ​പ​യും ഡീ​സ​ലി​ന് 15.33 രൂ​പ​യു​മാ​ണ് കേ​ന്ദ്രം ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ൽ എ​ട്ടു​രൂ​പ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വീ​തം ന​ൽ​കാ​തി​രി​ക്കാ​ൻ റോ​ഡും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വും സെ​സ് ആ​ണ്.

Related posts