മൃ​ഗ​ങ്ങ​ളെ മ​ർ​ദി​ച്ചും പീ​ഡി​പ്പി​ച്ചും പെ​രു​മാ​റ്റ​ശീ​ല​ങ്ങ​ളും അ​ഭ്യാ​സ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്ക​രു​ത്; മൃഗങ്ങളെ കൊന്നാൽ അഞ്ചുവർഷം അഴിയെണ്ണേണ്ടി വരും; പുതിയ നിയമഭേദഗതിയിങ്ങനെ…

രാ​ഹു​ൽ ഗോ​പി​നാ​ഥ്
ന്യൂ​ഡ​ൽ​ഹി: മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​യ​മ​ഭേ​ദ​ഗ​തി. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കും മ​റ്റു ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്കും മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വുശി​ക്ഷ ല​ഭി​ക്കും. കൊ​ല​പ്പെ​ടു​ത്തി​യാ​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ​യാ​ണ് ത​ട​വു​ശി​ക്ഷ.

ഇ​തു​ൾ​പ്പെ​ടെ 61 ഭേ​ദ​ഗ​തി​ക​ളാ​ണ് 1960ലെ ​മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തയാ​റാ​ക്കി​യ മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ (ഭേ​ദ​ഗ​തി) ബി​ല്ലി​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാം. ക​ര​ട് അ​ന്തി​മ​മാ​യാ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

മൃ​ഗ​ങ്ങ​ൾ​ക്കെ​തിരേയു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, അ​വ​യ​വ​ങ്ങ​ൾ ഛേദി​ക്ക​ൽ, മു​റി​വേ​ൽ​പ്പി​ക്ക​ൽ, മാ​ര​ക​മാ​യ മ​രു​ന്നു​ക​ൾ കു​ത്തി​വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ക്രൂ​ര​കൃ​ത്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ദാ​രു​ണ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 50,000 മു​ത​ൽ 75,000 രൂ​പ വ​രെ അ​ല്ലെ​ങ്കി​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് മ​ജി​സ്ട്രേ​റ്റി​നു പി​ഴ ഈ​ടാ​ക്കാം.

മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​വ​ർ പ്ര​ധാ​ന​മാ​യും അ​ഞ്ചു കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ര​ട് ഭേ​ദ​ഗ​തി​യി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

  • വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ വി​ശ​പ്പ്, ദാ​ഹം, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് എ​ന്നി​വ​യു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്ക​ണം.
  •  അ​സ്വ​സ്ഥ​യു​ള്ളചു​റ്റു​പാ​ടു​ക​ളി​ൽ പാ​ർ​പ്പി​ക്ക​രു​ത്
  • വേ​ദ​ന, അ​സു​ഖ​ങ്ങ​ൾ, പ​രി​ക്കു​ക​ൾ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണം
  • മൃ​ഗ​ങ്ങ​ളെ മ​ർ​ദി​ച്ചും പീ​ഡി​പ്പി​ച്ചും പെ​രു​മാ​റ്റ​ശീ​ല​ങ്ങ​ളും അ​ഭ്യാ​സ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്ക​രു​ത്
  • മൃ​ഗ​ങ്ങ​ളെ പേ​ടി​യും സ​മ്മ​ർ​ദ​വും കൂ​ടാ​തെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം

*ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത തെ​രു​വു​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വാ​ദി​ത്വം പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​നാ​യി​രി​ക്കും. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ നി​ർ​വ​ചി​ച്ചി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തെ​രു​വു​മൃ​ഗ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​ര​ട് ഭേ​ദ​ഗ​തി വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment