പന്നിക്കെന്താ എടിഎമ്മില്‍ കാര്യം! ക്യൂ നിന്ന പന്നിക്കുട്ടി ആരാണെന്നോ? ആളൊരു സിനിമാതാരമാണ്

panni

അഞ്ഞൂറ് രൂപ, ആയിരം രൂപ കറന്‍സികള്‍ നിരോധിച്ചതില്‍ പിന്നെ രാജ്യത്തെ ജനങ്ങളുടെ നല്ല സമയവും എടിഎമ്മിനു മുന്നിലുള്ള ക്യൂവിലാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ഹൈദരാബാദിലെ എടിഎം കൗണ്ടറില്‍ എത്തിയ ആളുകള്‍ ഞെട്ടി. ക്യൂവില്‍ ദാ നില്‍ക്കുന്നു ഒരു പന്നിക്കുട്ടി! കണ്ടു നിന്നവര്‍ അതിശയിച്ചു. എന്നാല്‍, ക്യൂ നിന്ന പന്നിക്കുട്ടി ആരാണെന്നോ? ആളൊരു സിനിമാതാരമാണ്. വെള്ളിത്തിരയില്‍ ഉടന്‍തന്നെ അവന്‍ അരങ്ങേറ്റം നടത്തും.

അല്ല, എന്തോന്നാ ഈ പറയുന്നേ, പന്നി സിനിമയിലെ നായകനോ? അതേ, തെലുങ്കിലെ സൂപ്പര്‍ താരം രവി ബാബുവിന്റെ അടുത്ത പടത്തിലെ നായകനാണ് ക്യൂവില്‍ നില്‍ക്കുന്ന പന്നിക്കുട്ടി.
രവി ബാബുവും പന്നിയും ഒരുമിച്ചാണ് എടിഎമ്മില്‍ എത്തിയത്. എന്താ ആശാനേ പന്നിയുമായി എന്നു ആളുകള്‍ ചോദിച്ചപ്പോഴാണ് താരം കാര്യം പറഞ്ഞത്.

രവിയുടെ അടുത്ത ചിത്രമായ അദുഗോയിലെ പ്രധാന കഥാപാത്രമാണ് ഈ പന്നിക്കുട്ടി. വീട്ടില്‍ ആരും നോക്കാനില്ലാത്തതുകൊണ്ടാണ് പന്നിക്കുട്ടിയുമായി എടിഎമ്മില്‍ എത്തിയതെന്നും രവി പറഞ്ഞു. ഇരുവരും തമ്മില്‍ പിരിയാനാവാത്ത സൗഹൃദത്തിലുമാണത്രേ!

Related posts