അര്‍പ്പണമനോഭാവവും കഠിനാധ്വാനവും ഈ വിജയത്തിനു പിന്നില്‍ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി

ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മറ്റ് കളിക്കാരുടെയും അര്‍പ്പണമനോഭാവവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിനു പിന്നിലെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ആശംസകള്‍ അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്…
ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളര്‍ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.

ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍. ശക്തരായ ശ്രീലങ്കന്‍ ടീമിനെ കുറഞ്ഞ റണ്ണില്‍ പിടിച്ചുകെട്ടി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യന്‍ ടീം ഈ വലിയ വിജയം നേടിയിരിക്കുന്നത്.

ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഈ നേട്ടത്തിന് പുറകില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മറ്റ് കളിക്കാരുടെയും അര്‍പ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്.

ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളര്‍ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

 

 

Related posts

Leave a Comment