ഏഷ്യാ കപ്പ് കിരീടം ചൂടിയെങ്കിലും ICC റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; പാകിസ്താന്‍ തന്നെ ഒന്നാമന്‍

ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ചൂടിയെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന്‍ ടീമിന് സാധിച്ചില്ല. ഫൈനല്‍ എത്താതെ പുറത്തായ പാകിസ്താന്‍ ആണ് ഒന്നാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നേരിയ വ്യത്യാസത്തിലാണ് പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയത്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതും പാകിസ്താന് ഗുണമായി.

ഏഷ്യാകപ്പ് ഫൈനലില്‍ 10 വിക്കറ്റ് വിജയമാണ് ഇന്ത്യ ശ്രീലങ്കക് എതിരെ നേടിയത്. ടോസ് നേടി ബാറ്റിംഗ് കിട്ടിയ ശ്രീലങ്ക 15.2 ഓവറില്‍ 50ന് ഓള്‍ ഔട്ടായി. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിജയം നേടി.

Related posts

Leave a Comment